സച്ചിനും രണ്‍വീര്‍ സിംഗും ഒന്നിച്ചൊരു ഫ്രെയിമില്‍; സംഭവം ഇങ്ങനെ

ക്രിക്കറ്റ് ദൈവം സച്ചിന്‍ തെണ്ടുല്‍ക്കറും രണ്‍വീര്‍ സിംഗും ഒരുമിച്ചെത്തിയാല്‍ എന്താകുമെന്ന് ആരെങ്കിലും സങ്കല്‍പ്പിച്ചിട്ടുണ്ടോ? രണ്ടും പേരെയും ഒരേ ഫ്രെയ്മില്‍ കാണാന്‍ കഴിയുക എന്നത് തീര്‍ച്ചയായും സ്വപ്നതുല്യമാണ്.

പറഞ്ഞുവരുന്നത് മറ്റൊന്നുമല്ല. കഴിഞ്ഞദിവസം സച്ചിന്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത വീഡിയോയെക്കുറിച്ചാണ്. ക്രിക്കറ്റ് ഇതിഹാസത്തിന്റെ സ്വന്തം മൊബൈല്‍ ആപ്ലിക്കേഷന്‍ 100MB ഇന്‍സ്റ്റോള്‍ ചെയ്യാന്‍ ആരാധകരോട് പറയുന്നതാണ് വീഡിയോയില്‍.

മുംബൈ ഇന്ത്യന്‍സിന്റെ ഡ്രസ്സിംഗ് റൂമിലേക്ക് തിരിച്ചെത്തിയ സന്തോഷം പങ്കുവെച്ച് ഭാജിക്കൊപ്പമുള്ള വീഡിയോയും സച്ചിന്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. സച്ചിന്റെ സോഷ്യല്‍ മീഡിയ അപ്‌ഡേറ്റുകളും ആരാധകരോടുള്ള സന്ദേശങ്ങളുമെല്ലാം എല്ലാ മണിക്കൂറിലും ഈ ആപ്പിലൂടെ അറിയാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel