കശ്മീരിൽ ക്രിക്കറ്റ് മത്സരത്തിനു മുമ്പ് പാകിസ്താൻ ദേശീയഗാനം; പൊലീസ് കേസെടുത്തു

ശ്രീനഗർ: കശ്മീരിൽ പ്രാദേശിക ക്രിക്കറ്റ് മത്സരത്തിനു മുമ്പ് കേൾപ്പിച്ചത് പാക് ദേശീയഗാനം. ഗന്ദേർബൽ ജില്ലയിലെ വുസാനിലാണ് പാക് ദേശീയഗാനം കേൾപ്പിച്ചത്. സംഭവത്തിൽ പൊലീസ് കേസെടുത്തു. രണ്ടു ഗ്രാമങ്ങൾ തമ്മിലായിരുന്നു മത്സരം നടന്നത്. മത്സരത്തിന് മുമ്പായി പാക് ദേശീയ ഗാനം ആലപിക്കുകയും പാക് പതാക ഉയർത്തുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

പ്രദേശത്തെ യുവാക്കൾ പാക് തീവ്രവാദ പ്രവർത്തനങ്ങളിൽ ആകൃഷ്ടരാകുന്നുണ്ടെന്നും ഇതു ആശങ്കാജനകമാണെന്നും പൊലീസ് പറയുന്നു. ‘പീപ്പിൾ ഫ്രണ്ട്‌ലി ഓപ്പറേഷൻ’ എന്ന പേരിൽ സൈന്യം പ്രദേശവാസികൾക്കിടയിൽ പ്രവർത്തിച്ചിട്ടും വേണ്ടത്ര ഫലം കാണുന്നില്ലെന്ന് ജനറൽ റാവത് പറഞ്ഞു. കുട്ടികളുടെ ദേശവിരുദ്ധ പ്രവർത്തനങ്ങൾ നിയന്ത്രിക്കാൻ രക്ഷിതാക്കൾ തന്നെ രംഗത്തു വരണമെന്ന് കശ്മീർ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി ആവശ്യപ്പെട്ടു.

മത്സരത്തിനു മുന്നോടിയായി കളിക്കാർ പാക് ക്രിക്കറ്റ് ടീമിന്റെ ജഴ്‌സിയണിഞ്ഞ് ഗ്രൗണ്ടിലെത്തിയ വിഡിയോ കഴിഞ്ഞ ദിവസം വൈറലായിരുന്നു. പാക് പതാക ഉയർത്തിയതിന്റെ പേരിൽ മുമ്പും ഇവിടെ പ്രശ്‌നങ്ങളുണ്ടായിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News