പുതുമകളോടെ വെന്റോ ഹൈലൈന്‍ പ്ലസ് വിപണിയിലേക്ക്

പുതുമകളോടെ ഫോക്‌സ്‌വാഗണ്‍ വെന്റോ ഹൈലൈന്‍ പ്ലസ് വിപണിയിലേക്ക്. മുന്‍ മോഡലായ ഹൈലനിനെ അപേക്ഷിച്ച് പ്ലസിന് ഒരു ലക്ഷം കൂടുതല്‍ നല്‍കണം ഫോക്‌സ്‌വാഗണ്‍ വെന്റോ ഹൈലനില്‍ നിന്നും മൂന്ന് പുതുമകളാണ് ഹൈലന്‍ പ്ലസിനെ വ്യത്യസ്തമാക്കുന്നത്. ഇതില്‍ പ്രധാനം ഹെഡ്‌ലൈറ്റിലെ മാറ്റമാണ്. മുഴുവന്‍ എല്‍ഇഡി ഹെഡ്‌ലാമ്പാണ് പുതിയ മോഡലിന്റെ പ്രത്യേകത.

15 ഇഞ്ചിന്റെ സിര്‍കോണിയ അല്ലോയ് വീലുകളില്‍ മാറ്റം വരുത്തിയിട്ടില്ല. ഇന്റീരിയറിന്റെ കാര്യത്തിലും കാര്യമായ മാറ്റം എടുത്തു പറയാനില്ല. ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയിന്‍മെന്റ് സിസ്റ്റവും റിവേഴ്‌സ് പാര്‍ക്കിംഗ് ക്യാമറയുമാണ് ഇന്റീയറിലെ ആകെയുള്ള മാറ്റം. ഇന്‍ഫോടെയിന്‍മെന്റ് സിസ്റ്റം ഉണ്ടെങ്കിലും ഇതില്‍ ആപ്പിള്‍ കാര്‍ പ്ലേയും ആന്‍ഡ്രോയിഡ് ഓട്ടോയും ലഭ്യമല്ല. മൂന്ന് എഞ്ചിന്‍ ഓപ്ഷനുകളില്‍ ഹൈലൈന്‍ പ്ലസ് ലഭ്യമാണ്. ബേസ് മോഡലിന് 10,84,550 രൂപയും ടോപ്പ് മോഡലിന് 13,42,677 രൂപയുമാണ് വില.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News