വിനോദ് ഖന്നക്ക് കാന്‍സര്‍? ആരാധകരെ ഞെട്ടിച്ചുകൊണ്ടുള്ള ചിത്രം പുറത്ത്

നടന്‍ വിനോദ് ഖന്നക്ക് കാന്‍സറോ? ഖന്നയുടെ രോഗാതുരമായ സ്ഥിതി വരച്ചുകാട്ടുന്ന ചിത്രം പുറത്ത്. സോഷ്യല്‍മീഡിയയില്‍ ഏറെ വൈറലായിക്കൊണ്ടിരിക്കുകയാണ് ഖന്നയുടെ ഈ ചിത്രം.

പഞ്ചാബിലെ ഗുര്‍ദാസ്പൂരില്‍നിന്നുള്ള എംപി കൂടിയായ വിനോദ് ഖന്ന മൂത്രാശയ കാന്‍സറിന് അടിപ്പെട്ട് മുംബൈയിലെ ആശുപത്രിയില്‍ ചികില്‍സയിലാണെന്നാണ് റിപ്പോര്‍ട്ട്. അദ്ദേഹത്തിന്റെ ബന്ധുക്കളോ ആശുപത്രി അധികൃതരോ രോഗവിവരം സ്ഥിരീകരിച്ചിട്ടില്ല. കടുത്ത നിര്‍ജലീകരണംമൂലമാണ് അച്ഛനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നതെന്നാണ് ബോളിവുഡ് നടന്മാരായ അക്ഷയ് ഖന്നയും രാഹുല്‍ ഖന്നയും പ്രതികരിക്കുന്നത്. ഏതായാലും അദ്ദേഹം എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടെയെന്നാണ് ആരാധകരുടെ പ്രാര്‍ത്ഥന.

ബോളിവുഡില്‍ 1970-80 കാലഘട്ടത്തിലെ മുന്‍ നിര നായകനായിരുന്നു വിനോദ് ഖന്ന. അമിതാഭ് ബച്ചന്‍, ധര്‍മേന്ദ്ര, സുനില്‍ദത്ത് തുടങ്ങിയവര്‍ക്കൊപ്പം തലയെടുപ്പോടെ നിന്ന നായകനടന്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here