ജീത്തു ജോസഫിന്റെ തിരക്കഥയില്‍ ‘ലക്ഷ്യം’; ട്രെയിലര്‍ കാണാം

ജീത്തു ജോസഫ് ആദ്യമായി മറ്റൊരു സംവിധായകന് വേണ്ടി തിരക്കഥയെഴുതിയ ലക്ഷ്യം സിനിമയുടെ ട്രെയിലര്‍ പുറത്തിറങ്ങി. നവാഗതനായ അന്‍സാര്‍ ഖാനാണ് ചിത്രത്തിന്റെ സംവിധായകന്‍. ബിജു മേനോനും ഇന്ദ്രജിത്തുമാണ് ചിത്രത്തില്‍ കേന്ദ്രകഥാപാത്രങ്ങളായി എത്തുന്നത്. ശിവദയാണ് നായിക. ചിത്രത്തിന്റെ ഏറിയ ഭാഗവും കൊടും വനത്തിനുള്ളിലാണ് ചിത്രീകരിച്ചിരിക്കുന്നത്.

ദൃശ്യം സിനിമയ്ക്ക് ശേഷം ജീത്തു എഴുതുന്ന ത്രില്ലര്‍ എന്ന പ്രത്യേകതയും ലക്ഷ്യത്തിനുണ്ട്. ഐടി പ്രൊഫഷനലായി ഇന്ദ്രജിത്ത് എത്തുമ്പോള്‍, ചേരി നിവാസിയെ ബിജു മേനോന്‍ അവതരിപ്പിക്കുന്നു. സാങ്കേതികപരമായും ചിത്രം മുന്നിട്ട് നില്‍ക്കും. സസ്‌പെന്‍സ് നിറഞ്ഞ ചിത്രത്തില്‍ നര്‍മത്തിനും കുടുംബബന്ധങ്ങള്‍ക്കും പ്രണയത്തിനും പ്രാധാന്യം നല്‍കുന്നുണ്ട്. സിനു സിദ്ധാര്‍ത്ഥ് ആണ് ഛായാഗ്രാഹകന്‍. കലാസംവിധാനം-ബാവ, സ്റ്റണ്ട്-ആര്‍ രാജശേഖര്‍. ലിന്റ ജീത്തുവാണ് കോസ്റ്റ്യൂം ഡിസൈനര്‍. ജോയ് തോമസ് ശക്തികുളങ്ങരയാണ് നിര്‍മാണം. ദിലീപിന്റെ ഉടമസ്ഥതയിലുള്ള ഗ്രാന്‍ഡ് പ്രൊഡക്ഷന്‍സ് ആണ് വിതരണം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News