വര്‍ഗീയ ശക്തികള്‍ ഭയപ്പെടുന്നത് ഇടതുപക്ഷത്തെയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍; മതനിരപേക്ഷതയുടെ കരുത്ത് വര്‍ധിക്കണമെങ്കില്‍ മലപ്പുറത്ത് എല്‍ഡിഎഫിനെ വിജയിക്കണം

മലപ്പുറം: മതനിരപേക്ഷതയുടെ കരുത്ത് വര്‍ധിക്കണമെങ്കില്‍ മലപ്പുറത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വിജയിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രാജ്യത്തെ വര്‍ഗീയ ശക്തികള്‍ ഭയപ്പെടുന്നത് ഇടതുപക്ഷത്തെയാണെന്നും പിണറായി മലപ്പുറത്ത് പറഞ്ഞു.

എല്‍ഡിഎഫിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ആവേശം പകര്‍ന്നാണ് മുഖ്യമന്ത്രി മലപ്പുറത്ത് എത്തിയത്. സംഘപരിവാര്‍ ശക്തികള്‍ ഭയപ്പെടുന്നതും അവര്‍ക്ക് ആപത്തായി കാണുന്നതും ഇടതുപക്ഷത്തെയാണെന്ന് പിണറായി പറഞ്ഞു. ഇടതു പക്ഷത്തിന്റെ നിലപാടിനെ പറ്റിയും കരുത്തിനെ പറ്റിയും സംഘപരിവാറിന് നല്ല ബോധ്യമുണ്ട്. വര്‍ഗീയതയോട് സന്ധി ചെയ്യുന്ന നിലപാടാണ് എല്ലാ കാലത്തും കോണ്‍ഗ്രസ് സ്വീകരിച്ചിട്ടുള്ളത്. വിവിധ സംസ്ഥാനങ്ങളിലെ കോണ്‍ഗ്രസ് നേതാക്കള്‍ കൂട്ടത്തോടെ ബിജെപിയിലേക്ക് ചേക്കേറുകയാണെന്നും പിണറായി വിജയന്‍ പറഞ്ഞു.

ജനങ്ങള്‍ എന്ത് ഭക്ഷണം കഴിക്കണം എന്ന് പോലും ആര്‍എസ്എസ് തീരുമാനിക്കുന്ന സ്ഥിതി വിശേഷമാണ് രാജ്യത്തുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു. മലപ്പുറത്തെ താഴെ ചേളാരി മലപ്പുറം കിഴക്കേത്തല എന്നിവിടങ്ങളില്‍ നടന്ന പൊതുയോഗങ്ങളിലും മുഖ്യമന്ത്രി സംസാരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News