പഴുത്തതായാലും ഉണങ്ങിയതായാലും ഈന്തപ്പഴം ആരോഗ്യത്തിന് ഗുണകരം; സവിശേഷഗുണങ്ങള്‍ അറിയാം

ഉണങ്ങിയ ഈന്തപ്പഴം എല്ലാ സീസണിലും നമ്മുടെ നാട്ടില്‍ ലഭ്യമാകാറുണ്ട്. ഈന്തപ്പഴം പഴുത്തതായാലും ഉണങ്ങിയതായാലും ആരോഗ്യത്തിന് ഒരുപോലെ ഗുണകരമാണ്. അറേബ്യന്‍ നാടുകളില്‍ ഹൃദ്രോഗവും ക്യാന്‍സറും വളരെ കുറഞ്ഞ തോതില്‍ മാത്രമേയുള്ളൂ എന്ന് കണ്ടെത്തിയിട്ടുണ്ട്. അതിന്റെ കാരണം ഈന്തപ്പഴത്തിന്റെ വ്യാപകമായ ഉപയോഗമാണെന്ന് പറയപ്പെടുന്നു. കാല്‍സ്യം, പൊട്ടാസ്യം, ഇരുമ്പ്, സള്‍ഫര്‍, ഫോസ്ഫറസ്, മാംഗനീസ്, കോപ്പര്‍, മഗ്‌നീഷ്യം എന്നിവയുടെ കലവറയാണ് ഈത്തപ്പഴം. അതുകൊണ്ടു തന്നെ വിവിധ രോഗങ്ങള്‍ക്കുള്ള ഒറ്റമൂലിയും. ശരീരസൌന്ദര്യം നിലനിര്‍ത്തുന്ന, ഓജസും പുഷ്ടിയും പ്രദാനം ചെയ്യുന്ന ഈന്തപ്പഴത്തിന്റെ മറ്റു സവിശേഷഗുണങ്ങള്‍ എന്തെല്ലാമാണെന്നു നോക്കാം.

വിറ്റാമിന്‍എ, വിറ്റാമിന്‍സി, വിറ്റാമിന്‍കെ, വിറ്റാമിന്‍ ബി6, തയാമിന്‍, നിയാസിന്‍, റിബോഫഌിന്‍ എന്നിവയാണ് ഈന്തപ്പഴത്തില്‍ അടങ്ങിയിട്ടുള്ള വിറ്റാമിനുകള്‍. ഹീമോഗ്ലോബിന്റെ കുറവുമൂലമുണ്ടാകുന്ന അനീമിയ എന്ന അവസ്ഥ നിങ്ങളെ ബാധിച്ചിട്ടുണ്ടെങ്കില്‍ ഈന്തപ്പഴം നിങ്ങളെ അതില്‍നിന്ന് മോചിപ്പിക്കും.

എല്ലുകളുടെയും പല്ലുകളുടെയും ബലത്തിന് ആവശ്യമായ കാല്‍സ്യവും ഈന്തപ്പഴത്തില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഈന്തപ്പഴം കണ്ണിന്റെ ഈര്‍പ്പം സംരക്ഷിക്കുകയും നിശാന്ധതയില്‍ നിന്നു മോചനം നല്‍കുകയും കേള്‍വിക്കുറവ് ശമിപ്പിക്കുകയും ചെയ്യുന്നു. റുമാറ്റിസം, ആര്‍ത്രൈറ്റിസ് എന്നിവ തടയുന്നതിനും ഈന്തപ്പഴം സഹായിക്കുന്നു.

nutritive-1

കാരയ്ക്കയിലെ മറ്റു ധാതുക്കളാണ് മഗ്‌നീഷ്യം, ഫോസ്ഫറസ്, പൊട്ടാഷ്യം, കോപ്പര്‍, മാംഗനീസ്, സെലെനിയം എന്നിവ. ഹൃദയാരോഗ്യം കുറഞ്ഞവരുടെ ഹൃദയപേശികള്‍ക്ക് ബലം കൂട്ടാന്‍ ഈന്തപ്പഴത്തിനു കഴിയുമെന്ന് കണ്ടെത്തിയിട്ടുണ്ട്. അതുകൊണ്ടാണ് ഗര്‍ഭിണികളോട് പതിവായി ഈന്തപ്പഴം കഴിക്കാന്‍ പറയുന്നത്. ഗര്‍ഭപാത്രത്തിന്റെ മസിലുകള്‍ക്ക് ബലം ലഭിക്കുന്നതുവഴി പ്രസവം പ്രയാസമില്ലാത്തതാവും.

ഈന്തപ്പഴത്തിന് ശരീരപുഷ്ടി വര്‍ദ്ധിപ്പിക്കാന്‍ കഴിയുമെന്നുള്ളത് ഒരു പാരമ്പര്യ വിശ്വാസമാണ്. ഇതില്‍ നിരവധി പോഷകങ്ങളും ധാതുക്കളും അടങ്ങിയിരിക്കുന്നതിനാല്‍ ശരീരത്തിന് ഒരേസമയം കരുത്തും പുഷ്ടിയും പ്രദാനം ചെയ്യുന്നു. ദഹനക്കുറവുമൂലമുണ്ടാകുന്ന നെഞ്ചെരിച്ചില്‍, അസിഡിറ്റി തുടങ്ങിയ പ്രശ്‌നങ്ങളെ ഈത്തപ്പഴം ശീലമാക്കുന്നതിലൂടെ ഒഴിവാക്കാം. മാത്രമല്ല, ശരീരത്തിനാവശ്യമായ ബാക്ടീരിയകളുടെ വളര്‍ച്ചയ്ക്കും ഇത് ഫലപ്രദമാണ്. കുറഞ്ഞ അളവില്‍ കൂടുതല്‍ കലോറി ലഭിക്കും എന്നതും ഈന്തപ്പഴത്തിന്റെ മറ്റൊരു സവിശേഷതയാണ്. ഏറ്റവും മികച്ചതരം ഈന്തപ്പഴത്തിലെ ഒരെണ്ണത്തില്‍ 66 കാലറി ഊര്‍ജ്ജം അടങ്ങിയിട്ടുണ്ട്. അതിനാല്‍ കൂടുതല്‍ ഡേറ്റ്‌സ് അകത്താക്കിയാല്‍ വളരെപ്പെട്ടെന്ന് നിങ്ങളുടെ ശരീരഭാരം വര്‍ദ്ധിക്കും. അതേസമയം, മെലിഞ്ഞ ശരീരമുള്ളവര്‍ക്ക് തടിക്കാന്‍ പറ്റിയ ആഹാരവുമാണ് ഈന്തപ്പഴം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News