ശിവസേന ഭീഷണി; എയര്‍ ഇന്ത്യ വിമാനങ്ങളുടെ സുരക്ഷ വര്‍ദ്ധിപ്പിച്ചു

മുംബൈ: ശിവസേനയുടെ ഭീഷണിയുടെ പശ്ചാത്തലത്തില്‍ എയര്‍ ഇന്ത്യ വിമാനങ്ങളുടെ സുരക്ഷ വര്‍ദ്ധിപ്പിച്ചു. ശിവസേന എംപി രവീന്ദ്ര ഗെയ്ക്ക് വാദിന് യാത്രാനുമതി നിഷേധിച്ചതിനെ തുടര്‍ന്നായിരുന്നു ശിവസേനയുടെ ഭീഷണി. മുബൈയിലും പൂനെയിലുമാണ് സുരക്ഷ വര്‍ദ്ധിപ്പിച്ചത്.

യാത്രാ സൗകര്യം കുറഞ്ഞെന്നാരോപിച്ച് എയര്‍ ഇന്ത്യ ഡ്യൂട്ടി മാനേജരെ ചെരിപ്പൂരി അടിച്ച രവീന്ദ്ര ഗെയ്ക്ക് വാദിനെ എയര്‍ ഇന്ത്യ കരിമ്പട്ടികയില്‍ പെടുത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് യാത്രാ വിലക്കേര്‍പ്പെടുത്തിയത്. എയര്‍ ഇന്ത്യക്ക് പുറമെ മറ്റ് വിമാനകമ്പനികളും സമാനനടപടിയുമായി രംഗത്തെത്തിയിരുന്നു

ബിസിനസ് ക്ലാസില്‍നിന്ന് ഇക്കോണമി ക്ലാസിലേക്ക് മാറ്റിയതില്‍ പ്രതിഷേധിച്ച് ഇരുപത്തിയഞ്ചിലേറെ തവണയാണ് എം.പി എയര്‍ ഇന്ത്യ ഡ്യൂട്ടി മാനേജര്‍ ശിവകുമാറിനെ അടിച്ചത്. കഴിഞ്ഞ മാസം 22നായിരുന്നു സംഭവം. ജീവനക്കാരനെ മര്‍ദ്ദിച്ച എംപി മോശമായ ഭാഷയില്‍ ചീത്ത വിളിക്കുകയും ചെയ്തു. എംപിയോട് ഇംഗ്ലീഷില്‍ സംസാരിച്ചെങ്കിലും ഹിന്ദിയില്‍ പറയാന്‍ ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്ന് ഹിന്ദിയില്‍ സംസാരിച്ചതോട് എംപി അശ്ലീലപദങ്ങളുപയോഗിച്ച് തെറിവിളിക്കുകയും ചെയ്തു. തുടര്‍ന്നാണ് ചെരിപ്പൂരി അടിച്ചത്. മറ്റു ജീവനക്കാര്‍ എംപിയെ തടയാന്‍ ശ്രമിച്ചെങ്കിലും വഴങ്ങിയില്ല.

അതേസമയം, രവീന്ദ്ര ഗെയ്ക്ക്‌വാദിന്റെ വിമാനവിലക്ക് നീക്കിയേക്കുമെന്ന് സൂചനയുണ്ട്. സംഭവത്തില്‍ എംപി ഇന്ന് പാര്‍ലമെന്റില്‍ വിശദീകരണം നല്‍കിയിരുന്നു. തനിക്കെതിരെ ചുമത്തിയ കൊലപാതകശ്രമ കുറ്റം റദ്ദാക്കണമെന്നും ഗെയ്ക്ക്‌വാദ് ആവശ്യപ്പെട്ടു. ഗെയ്ക്ക്‌വാദിന്റെ യാത്രാ വിലക്കിനെ ചൊല്ലി വ്യോമയാന മന്ത്രിയും ശിവസേന മന്ത്രിയും തമ്മില്‍ പാര്‍ലമെന്റില്‍ കയ്യാങ്കളിയും ഉണ്ടായി.

യാത്രാ വിലക്ക് നീക്കി വിവാദം അവസാനിപ്പിച്ചില്ലെങ്കില്‍ ഈ മാസം 10ന് ചേരാനിരിക്കുന്ന എന്‍ഡിഎ യോഗത്തില്‍ പങ്കെടുക്കില്ലെന്ന് ശിവസേനയുടെ ഭഷണിയുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News