പിടികിട്ടാപ്പുള്ളികളെ തടയുന്നതിനിടെ പൊലീസുകാരന്‍ വെടിയേറ്റുമരിച്ചു; സംഭവം മഫ്തിയില്‍ പെട്രോളിംഗ് നടത്തുന്നതിനിടെ

ദില്ലി: പെട്രോളിംഗിനിടെ പിടികിട്ടാപ്പുള്ളികളെ തടയുന്നതിനിടെ പൊലീസുകാരന്‍ വെടിയേറ്റുമരിച്ചു. ബുധനാഴ്ച വൈകിട്ടാണ് പെട്രോളിംങ്ങ് ഡ്യൂട്ടിക്കിടെ പൊലീസുകാരനെ ബൈക്കിലെത്തിയ അജ്ഞാതസംഘം വെടിവെച്ച് കൊലപ്പെടുത്തിയത്. ഷംഷാബാദ് സ്റ്റേഷനിലെ പൊലീസ് കോണ്‍സ്റ്റബിള്‍ അജയകുമാറാണ് കൊല്ലപ്പെട്ടത്. മഫ്തിയില്‍ പെട്രോളിംങ്ങ് നടത്തുന്നതിനിടെയാണ് സംഭവം.

കൊലപാതകം നടത്തിയ അജ്ഞാത സംഘം നിരവധിക്കേസുകളിലെ പിടികിട്ടാപ്പുളളികളാണെന്നാണ് നിഗമനം. പ്രതികളെ തിരിച്ചറിഞ്ഞതോടെ അജയകുമാര്‍ ഉന്നത പൊലീസ് അധികാരികള്‍ക്ക് വിവരം കൈമാറിയിരുന്നു. കുറ്റവാളികളെ കണ്ടെത്തിയ സ്ഥലത്തെപ്പറ്റിയും സൂചനകള്‍ നല്‍കിയിരുന്നു. ഇതിനിടെ രക്ഷപെടാന്‍ തുടങ്ങിയ പിടികിട്ടാപ്പുളളികളെ അജയകുമാര്‍ തടയാന്‍ ശ്രമിച്ചു. ഇതിനിടെയാണ് വെടിയേറ്റത്. പൊലീസ് സംഘം എത്തുന്നതിന് മുമ്പ് തന്നെ പ്രതികള്‍ രക്ഷപെട്ടിരുന്നെന്ന് ആഗ്ര ഡിഐജി മഹേഷ് കുമാര്‍ മിശ്ര പറഞ്ഞു. അജയകുമാറിന്റെ നെഞ്ചിലാണ് വെടിയേറ്റത്. സമീപത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ ആയില്ല.

അതേസമയം, രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ അജയകുമാര്‍ പരിശോധന നടത്താന്‍ എത്തിയപ്പോഴാണ് വെടിയേറ്റതെന്നും റിപ്പോര്‍ട്ടുകളുണ്ട്. കൊലപാതികളെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. സംശയ്പദമായ സാഹചര്യത്തില്‍ കണ്ടെത്തിയ നിരവധിപ്പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവരെ ചൊദ്യം ചെയ്ത് വരികയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News