എസ്ബിഐയേക്കാളും ഭേദം കൊള്ളക്കാര്‍; അക്കൗണ്ട് ക്ലോസ് ചെയ്യാനെത്തിയ യുവാവിനെയും ബാങ്ക് പിഴിഞ്ഞു

തിരുവനന്തപുരം: എസ്ബിഐ അക്കൗണ്ട് ക്ലോസ് ചെയ്യാനെത്തിയ യുവാവില്‍ നിന്ന എസ്ബിഐ ഈടാക്കിയത് 575 രൂപ. ക്യാന്‍സലേഷന്‍ ചാര്‍ജ് എന്ന പേരിലാണ് എസ്ബിഐ തുക ഈടാക്കിയതെന്ന് കോതമംഗലം സ്വദേശിയായ പി.കെ ദിനില്‍ പറയുന്നു. എസ്ബിഐയേക്കാള്‍ ഭേദമാണ് കൊള്ളക്കാര്‍ എന്നു പറഞ്ഞ് ഫേസ്ബുക്കിലൂടെയാണ് ദിലിന്റെ പ്രതികരണം.

‘എസ്ബിഐ എന്ന പരനാറി ബാങ്കുകാരെ നിങ്ങളേക്കാള്‍ ഭേദമാണ് കൊള്ളക്കാര്‍. രാവിലെ 10 മുതല്‍ വൈകിട്ട് 5 വരെ തുടരുന്ന ഈ പിടിച്ചുപറിക്ക് കൂദാശ നടത്തണ കേന്ദ്രന്മാര്‍ക്ക് ആദ്യമായി നടുവിരല്‍ പ്രണാമം. ബാങ്കിംഗ് നിയമങ്ങളോടുള്ള പ്രതിഷേധം മൂലം ഇന്ന് രാവിലെ എസ്.ബി അക്കൗണ്ട് ക്ലോസ് ചെയ്യാന്‍ എസ്ബിഐ കോതമംഗലം ബ്രാഞ്ചിലെത്തിയ എന്റെ അവസാനത്തെ പണം പോലും അവര്‍ കൊള്ളയടിച്ചു. 1020 രൂപയാണ് അക്കൗണ്ടില്‍ ബാക്കി ഉണ്ടായിരുന്നത്. എ.ടി.എം കാര്‍ഡ് ഒരു വര്‍ഷം കൈയ്യില്‍ വച്ചതിന്റെ വാടക ഇനത്തില്‍ 115 രൂപ.. (പോട്ടെന്നു വയ്ക്കാം) അക്കൗണ്ട് ക്ലോസിംഗ് ചാര്‍ജ്ജ് ആയി ഈടാക്കിയത് 575 രൂപ. എന്ത് കോപ്പിലെ നിയമമാണിത്.’

‘അധ്വാനിച്ചുണ്ടാക്കുന്ന കാശ് ഒരു കരുണയുമില്ലാതെ കൊള്ളയടിക്കാന്‍ ഒരു ദേശീയ ബാങ്ക്. മറുവശത്ത് എല്ലാവര്‍ക്കും അക്കൗണ്ട് എടുത്ത് കൊടുക്കാന്‍ നടക്കുന്ന പ്രധാനമന്ത്രി. അടിസ്ഥാന വര്‍ഗത്തിന്റെ കൈയ്യിലിരിക്കുന്ന അവസാനത്തെ പിച്ചക്കാശുപോലും നിയമം പറഞ്ഞ് എണ്ണിവാങ്ങുന്ന സംഘടിത കൊള്ള. ഈ ദേശീയ കൊള്ളക്കാരില്‍ നിന്ന് വിടുതല്‍ വാങ്ങി തപാല്‍ ബാങ്കിലേക്ക് പോകുന്നു.’

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel