പശുക്കിടാവിനെ ഇടിച്ചുതെറിപ്പിച്ച് സംഘ്പരിവാറിന്റെ ഗോമാതാ സ്‌നേഹം; കാറില്‍ മദ്യലഹരിയില്‍ ഹിന്ദു യുവവാഹിനി നേതാവും സംഘവും

ലക്‌നൗ: പശുക്കിടാവിനെ ഇടിച്ചുതെറിപ്പിച്ച ശേഷം ലക്‌നൗ ഹിന്ദു യുവവാഹിനി ജില്ലാ കണ്‍വീനറുടെ കാര്‍ നിര്‍ത്താതെ പോയതായി പരാതി. പശുക്കിടാവിന്റെ ഉടമയായ രാജ്‌റാണിയാണ് പൊലീസില്‍ പരാതി നല്‍കിയത്. ഗോസംരക്ഷണത്തിന്റെ പേരില്‍ മനുഷ്യരെ കൊല്ലുന്ന സംഘ്പരിവാറിന്റെ ഇരട്ടത്താപ്പാണ് സംഭവത്തില്‍ വ്യക്തമാവുന്നതെന്നും ആക്ഷേപമുയരുന്നുണ്ട്.

ജാനകിപുരത്തെ നിവാദ ഏരിയയില്‍ കഴിഞ്ഞദിവസമാണ് സംഭവം. മദ്യശാലയില്‍ നിന്നും പുറത്തിറങ്ങിയ ചിലയാളുകള്‍ അതിവേഗത്തില്‍ കാര്‍ ഓടിച്ചുവരികയും പശുക്കിടാവിനെ ഇടിച്ചുതെറിപ്പിക്കുകയുമായിരുന്നെന്ന് രാജ്‌റാണി പരാതിയില്‍ പറയുന്നു. പശുക്കിടാവിനെ ഇടിച്ചുതെറിപ്പിച്ച ശേഷം അതിനേയും വലിച്ച് ഏതാണ്ട് 20 മീറ്ററോളം കാര്‍ മുന്നോട്ടുപോയെന്നും ഇവര്‍ പറയുന്നു. തുടര്‍ന്ന് ആളുകള്‍ ഓടിക്കൂടിയപ്പോള്‍ മറ്റ് വഴിയില്ലാതെ ഡ്രൈവര്‍ വാഹനം നിര്‍ത്തുകയായിരുന്നു. തുടര്‍ന്ന് രോഷാകുലരായ ജനങ്ങള്‍ കാര്‍ അടിച്ചുതകര്‍ത്തു. കാറിലെ ഡ്രൈവര്‍ മദ്യപിച്ചിരുന്നെന്നും കാറില്‍ നിന്നും മദ്യക്കുപ്പികള്‍ കണ്ടെത്തിയെന്നും നാട്ടുകാര്‍ ആരോപിക്കുന്നു.

അതേസമയം, കാറിന്റെ ഉടമയെ കിട്ടിയില്ലെന്നാണ് പൊലീസ് പറയുന്നത്. ഹിന്ദു യുവവാഹിനി ജില്ലാ കണ്‍വീനര്‍ അഖണ്ഡ് പ്രതാപ് സിങ്ങാണ് കാറിനകത്ത് ഉണ്ടായിരുന്നതെന്ന് നാട്ടുകാര്‍ പറയുന്നു. എന്നാല്‍ അങ്ങനെയൊരു സംഭവമേ തങ്ങള്‍ക്ക് അറിയില്ലെന്നാണ് ഹിന്ദുയുവവാഹിനിയുടെ പ്രതികരണം. യുപി മുഖ്യമന്ത്രിയായി യോഗി ആദിത്യനാഥ് ചുമതലയേറ്റെടുത്തതിന് പിന്നാലെ ഗോസംരക്ഷണം യുവവാഹിനിയുടെ നേതൃത്വത്തിലായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News