അഭിപ്രായ വ്യത്യാസം പ്രകടിപ്പിക്കുന്നവരെ കൊല്ലുന്ന ആര്‍എസ്എസ്; ശക്തമായി പ്രതിഷേധിക്കണമെന്ന് എസ്എഫ്‌ഐ; കേരളത്തെ കലാപകേന്ദ്രമാകാനുള്ള നീക്കത്തെ ജാഗ്രതയോടെ കാണണം

തിരുവനന്തപുരം: വയലാറില്‍ പ്ലസ്ടു വിദ്യാര്‍ഥിയായ അനന്തു അശോകിനെ മൃഗീയമായി കൊലപ്പെടുത്തിയ ആര്‍എസ്എസിനെതിരെ ശക്തമായി പ്രതിഷേധിക്കണമെന്ന് എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറിയേറ്റ്.

തങ്ങള്‍ക്കെതിരെ വിയോജിപ്പുകള്‍ രേഖപ്പെടുത്തുന്ന നാവുകളെല്ലാം അരിഞ്ഞു തള്ളുന്ന ആര്‍എസ്എസിന്റെ ഉത്തരേന്ത്യന്‍ ശൈലിയുടെ ആവര്‍ത്തനത്തിനാണ് ശ്രമം. കാസര്‍ഗോഡ് കൊലപാതകത്തിലൂടെ വര്‍ഗീയ കലാപത്തിന് ശ്രമിച്ചു പരാജയപ്പെട്ട ആര്‍എസ്എസ് പരാജയങ്ങളില്‍ നിന്ന് പാഠം ഉള്‍ക്കൊള്ളാതെ കലാപത്തിനായുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും എസ്എഫ്‌ഐ പറഞ്ഞു.

ആലപ്പുഴയില്‍ ആര്‍എസ്എസ് അനുഭാവികൂടിയായിരുന്ന അനന്തുവിനെ അഭിപ്രായ വ്യത്യാസങ്ങള്‍ പ്രകടിപ്പിച്ചതിനാണ് കൊലപ്പെടുത്തിയത്. മതനിരപേക്ഷയുടെയും സമാധാനത്തിന്റെയും കേന്ദ്രമായ കേരളത്തെ കലാപങ്ങളുടെയും അരക്ഷിതാവസ്ഥയുടെയും കേന്ദ്രമാകാനുള്ള ആര്‍എസ്എസ് നീക്കത്തെ ജാഗ്രതയോടെ കാണണമെന്നും എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News