ഐടി മേഖലയില്‍ ജോലി വാഗ്ദാനം ചെയ്ത് സ്വകാര്യ കമ്പനി തട്ടിയെടുത്തത് കോടികള്‍; കബളിപ്പിക്കപ്പെട്ടത് 500ഓളം പേര്‍

കൊച്ചി: ഐടി മേഖലയില്‍ ജോലി വാഗ്ദാനം ചെയ്ത് സ്വകാര്യ കമ്പനി കോടികള്‍ തട്ടിയെടുത്തതായി പരാതി. കൊച്ചിയില്‍ പ്രവര്‍ത്തിക്കുന്ന ഡ്രിസീ സോഫ് ടെക്ക് സൊല്യൂഷന്‍സ് എന്ന റിക്രൂട്ടിംഗ് കമ്പനിയാണ് 500 ഓളം ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് പണം വാങ്ങി കബളിപ്പിച്ചതായി പരാതി ഉയര്‍ന്നിരിക്കുന്നത്. ഉദ്യോഗാര്‍ത്ഥികള്‍ നല്‍കിയ പരാതിയില്‍ സെന്‍ട്രല്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

രണ്ടു മാസം മുന്‍പാണ് കൊച്ചിയില്‍ ഡ്രിസീ സോഫ് ടെക്ക് സൊല്യൂഷന്‍സ് എന്ന റിക്രൂട്ടിംഗ് സ്ഥാപനം പ്രവര്‍ത്തനം തുടങ്ങിയത്. തമിഴ്‌നാട് സ്വദേശികളാണ് സ്ഥാപനം നടത്തിയിരുന്നത്. ബിടെക്, എംബിഎ തുടങ്ങി വിവിധ യോഗ്യതകള്‍ നേടിയ ഉദ്യോഗാര്‍ത്ഥികള്‍ക്ക് മൂന്നു മാസത്തെ ട്രെയിനിംഗ് നല്‍കിയ ശേഷം പ്രമുഖ കമ്പനികളില്‍ ജോലി തരപ്പെടുത്താം എന്നതായിരുന്നു വാഗ്ദാനം.

പതിനായിരത്തില്‍ തുടങ്ങി അറുപതിനായിരം രൂപ വരെ പലരില്‍ നിന്നായി കോഷന്‍ ഡിപ്പോസിറ്റും വാങ്ങി. എന്നാല്‍ താല്ക്കാലികമായി പ്രവര്‍ത്തനം നിര്‍ത്തുന്നുവെന്ന് കാണിച്ച് കഴിഞ്ഞ ബുധനാഴ്ച സ്ഥാപനത്തിനു മുന്നില്‍ ഒരു നോട്ടീസ് പതിച്ച് നടത്തിപ്പുകാര്‍ മുങ്ങിയെന്നാണ് പരാതി. അഞ്ഞൂറോളം പേരാണ് കബളിപ്പിക്കപ്പെട്ടിരിക്കുന്നത്. ഇവരുടെ പരാതിയില്‍ സെന്‍ട്രല്‍ പൊലീസ് വഞ്ചനാകുറ്റത്തിന് കേസെടുത്തു. തമിഴ്‌നാട് സ്വദേശികളായ പ്രതികള്‍ക്ക് വേണ്ടി പൊലീസ് അന്വേഷണം തുടങ്ങി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News