രംഭയുടെ വിവാഹമോചനത്തില്‍ വന്‍ ട്വിസ്റ്റ്

വിവാഹമോചനം നേടി ഭര്‍ത്താവില്‍ നിന്നും അകന്നു ജീവിക്കുന്ന നടിമാരില്‍ വ്യത്യസ്തയായി രംഭ. വിവാഹമോചനം വേണമെന്ന് ആവശ്യപ്പെട്ട് രംഭയുടെ ഭര്‍ത്താവ് ഇന്ദ്രന്‍ പത്മനാഥന്‍ കുടുംബകോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തിരുന്നു. എന്നാല്‍ വന്‍ ട്വിസ്റ്റാണ് ക്ലൈമാക്‌സില്‍ സംഭവിച്ചിരിക്കുന്നത്.

2010ലാണ് ബിസിനസുകാരനായ ഇന്ദ്രനെ രംഭ വിവാഹം ചെയ്തത്. ശേഷം സിനിമയില്‍ നിന്ന് വിട്ടുനിന്ന് വീട്ടമ്മയായി കഴിയുകയായിരുന്നു താരം. അതിനിടയിലാണ് രംഭയ്‌ക്കൊപ്പം ജീവിക്കാന്‍ കഴിയില്ലെന്നും വിവാഹമോചനം വേണമെന്നും ആവശ്യപ്പെട്ട് ഇന്ദ്രന്‍ കോടതിയില്‍ ഹര്‍ജി നല്‍കിയത്. എന്നാല്‍ തന്നെ ഭര്‍ത്താവിനൊപ്പം ജീവിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് രംഭയും കോടതിയെ സമീപിച്ചു.

രണ്ടഭിപ്രായം ഉയര്‍ന്നതിനെ തുടര്‍ന്ന് കോടതി കൗണ്‍സിലിംഗിന് നിര്‍ദേശിച്ചു. ഇതോടെയാണ് സംഭവങ്ങള്‍ മാറി മറിഞ്ഞത്. കൗണ്‍സിലിംഗിനിടെ ഇരുവരും പ്രശ്‌നങ്ങള്‍ പറഞ്ഞുതീര്‍ത്ത് ഒരുമിച്ച് ജീവിക്കാന്‍ തീരുമാനിക്കുകയായിരുന്നു.

ഇവര്‍ക്ക് രണ്ടു പെണ്‍മക്കളാണുള്ളത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here