ചെന്നൈ ഇന്‍ഫോസിസില്‍ ആന്ത്രാക്‌സ് പരത്തുമെന്ന് ഭീഷണി; 500 കോടി രൂപ തന്നില്ലെങ്കില്‍ ആന്ത്രാക്‌സ് പൊടി ജലസ്രോതസുകളില്‍ കലര്‍ത്തും

ചെന്നൈ: ചെന്നൈ ഇന്‍ഫോസിസില്‍ ആന്ത്രാക്‌സ് പൊടി പരത്തുമെന്ന് ഭീഷണി. കമ്പനി 500 കോടി രൂപ നല്‍കിയില്ലെങ്കില്‍ ആന്ത്രാക്‌സ് പൊടി ഇന്‍ഫോസിസിലെ ജലസ്രോതസുകളില്‍ കലര്‍ത്തുമെന്നാണ് ഭീഷണി. പൊടി അടക്കം ചെയ്‌തെന്ന് അവകാശപ്പെട്ടുള്ള പാഴ്‌സല്‍ ഷോലിംഗനല്ലൂര്‍ ഓഫീസില്‍ കണ്ടെത്തിയിട്ടുണ്ട്.

വെളുത്ത പൊടിയാണ് പാഴ്‌സല്‍ കവറിലുള്ളത്. ഇതിനൊപ്പമുള്ള കത്തിലാണ്, കവറിലുള്ളത് ആന്ത്രാക്‌സ് പൊടിയാണെന്ന് പറയുന്നത്. കമ്പനിയിലെ അഴിമതിക്കാരെ പിരിച്ചുവിടണമെന്നാണ് കത്തിലെ പ്രധാനആവശ്യം. അല്ലെങ്കില്‍ ആന്ത്രാക്‌സ് പൊടി ജലസ്രോതസുകളില്‍ കലര്‍ത്തുമെന്നാണ് ഭീഷണി. അതില്‍ നിന്ന് പിന്‍മാറണമെങ്കില്‍ 500 കോടി രൂപ നല്‍കണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു. അക്കൗണ്ട് നമ്പറും പാര്‍സല്‍ കവറില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

കത്ത് ലഭിച്ച ഉടന്‍ സെക്യൂരിറ്റി ജീവനക്കാര്‍ ഇന്‍ഫോസിസ് മേധാവികളെ വിവരം അറിയിക്കുകയും പൊലീസ് സ്ഥലത്തെത്തുകയും ചെയ്തു. ചെന്നൈ ക്രൈം ബ്രാഞ്ചിനാണ് അന്വേഷണ ചുമതല. അതേസമയം, കവറിലുള്ളത് ആന്ത്രാക്‌സ് പൊടിയാണെന്ന കാര്യത്തില്‍ സ്ഥിരീകരണം വന്നിട്ടില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News