പാഞ്ഞുവന്ന ട്രെയിനിനു മുന്നിൽ നിന്നു യുവതി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; ശ്വാസം നിലച്ചു പോകുന്ന വീഡിയോ

അമിതവേഗതയിൽ പാഞ്ഞുവന്ന ട്രെയിനിനു മുൻപിൽ നിന്ന് യുവതി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. ന്യൂസിലൻഡിലെ ഓക്‌ലാൻഡിൽ മൗണ്ട് ഈഡനിലാണ് സംഭവം. അശ്രദ്ധയോടെ റെയിൽപാളം മുറിച്ചു കടന്ന യുവതിയാണ് അപകടത്തിൽ നിന്നു അത്ഭുതകരമായി രക്ഷപ്പെട്ടത്. വിഡിയോ ഇപ്പോൾ യൂട്യൂബിൽ വൈറലായി കഴിഞ്ഞു.

ട്രെയിൻ വരാറായതിനാൽ അടച്ചിട്ട ഗേറ്റിലൂടെ സിഗ്നൽ ശ്രദ്ധിക്കാതെ കടക്കുകയായിരുന്നു യുവതി. പെട്ടെന്നാണ് ട്രെയിൻ പാഞ്ഞുവന്നത്. ഓടിമാറിയതിനാൽ യുവതി തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. പാളം മുറിച്ചുകടക്കരുതെന്ന സിഗ്നൽ കത്തിക്കിടക്കുന്നതിനിടയിലും കാൽനട യാത്രക്കാർ തിടുക്കത്തിൽ ഓടിപ്പോകുന്നത് വിഡിയോയിൽ കാണാം. എന്നാൽ യുവതി അലക്ഷ്യമായി അശ്രദ്ധയോടെ റെയിൽവേ ക്രോസിലൂടെ നടന്നു പോകുകയായിരുന്നു. യുവതിയെ കണ്ടതും ട്രെയിൻ എമർജൻസി ബ്രേക്കിട്ട് ചവിട്ടി നിർത്തി.

എന്നിട്ടും തലനാരിഴയ്ക്കാണ് യുവതി മരണത്തിൽ നിന്നും രക്ഷപ്പെട്ടത്. ചങ്കിടിപ്പോടെയാണ് ലോകം വിഡിയോ കണ്ടത്. മണിശബ്ദം മുഴക്കിയും ഫ് ളാഷ് ലൈറ്റടിച്ചും യുവതിയെ പിന്തിരിപ്പിക്കാൻ ശ്രമിച്ചതായി റെയിൽവേ ജീവനക്കാർ പറഞ്ഞു. എന്നാൽ യുവതി ഇയർഫോൺ ഉപയോഗിച്ചിരുന്നതിനാൽ മുന്നറിയിപ്പ് ശബ്ദം കേട്ടില്ല.

നിരവധി പേർ ഇത്തരത്തിൽ അശ്രദ്ധയോടെ റെയിൽപാളം ക്രോസ് ചെയ്യുന്നതായും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ പത്തു വർഷത്തിനുളളിൽ ഇത്തരത്തിൽ 100-ൽ അധികം പേരാണ് ന്യൂസിലൻഡിലെ റെയിൽപാളങ്ങളിൽ ജീവൻ പൊലിഞ്ഞത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel