വിനോദ് ഖന്നയ്ക്കു വൃക്ക ദാനം ചെയ്യാൻ സന്നദ്ധത അറിയിച്ച് ഇർഫാൻ ഖാൻ; ഇതിഹാസതാരം എത്രയും പെട്ടെന്നു തിരികെ എത്തട്ടെ എന്നു ഇർഫാൻ

മൂത്രാശയ കാൻസറിനാൽ ബുദ്ധിമുട്ടുന്ന ഇതിഹാസ ബോളിവുഡ് താരം വിനോദ് ഖന്നയ്ക്കു വൃക്ക ദാനം ചെയ്യാൻ സന്നദ്ധനായി ബോളിവുഡ് യുവനടൻ ഇർഫാൻ ഖാൻ. വൃക്കരോഗത്തെ തുടർന്ന് അവശനിലയിലുള്ള വിനോദ് ഖന്നയുടെ ചിത്രങ്ങൾ സോഷ്യൽമീഡിയയിൽ പ്രചരിച്ചതിനെ തുടർന്നാണ് വൃക്കദാനത്തിനു തയ്യാറായി ഇർഫാൻ ഖാൻ രംഗത്തെത്തിയത്. ഖന്ന സാബിന് എത്രയും വേഗം സുഖമാകട്ടെ എന്നു ഇർഫാൻ ആശംസിച്ചു.

സോഷ്യൽ മീഡിയയിൽ കണ്ട കണ്ണുനനയിച്ച കാഴ്ചയായിരുന്നു ഒരുകാലത്തെ ബോളിവുഡിന്റെ ഇതിഹാസതാരം വിനോദ് ഖന്നയുടെ ഇന്നത്തെ അവസ്ഥ. രോഗക്കിടക്കിയിൽ നിന്ന് പുറത്തുവന്ന ബോളിവുഡ് സൂപ്പർതാരത്തിന്റെ ചിത്രങ്ങൾ കണ്ണുനനയിച്ചിരുന്നു. വിനോദ് ഖന്നയുടെ ഇന്നത്തെ അവസ്ഥയെക്കുറിച്ച് അദ്ദേഹത്തിന്റെ സമകാലികർ പോലും അറിഞ്ഞിരുന്നില്ല എന്നതായിരുന്നു യാഥാർത്ഥ്യം. എന്നാൽ ചിത്രങ്ങൾ പുറത്ത് വന്നതോടെ വിനോദ് ഖന്നയ്ക്ക് പിന്തുണയുമായി ബോളിവുഡിൽ നിന്ന് നിരവധി പേർ രംഗത്തെത്തി.

ഒടുവിലായാണ് പ്രിയനടന് വൃക്ക ദാനം ചെയ്യാൻ തയ്യാറാണെന്നറിയിച്ച് ഇർഫാൻഖാനും രംഗത്തെത്തിയത്. ഖന്ന സാബിന് എത്രയും വേഗം സുഖമാകട്ടെ എന്നാശംസിച്ച ഇർഫാൻഖാൻ വൃക്കരോഗത്താൽ കഷ്ടപ്പെടുന്ന അദ്ദേഹത്തിന് തന്റെ വൃക്ക നൽകാൻ തയ്യാറാണെന്ന് അറിയിക്കുകയായിരുന്നു. എന്നാൽ ഖന്നയുടെ ചിത്രങ്ങൾ പുറത്തുവിട്ടതിനെതിരെയും ചില കോണുകളിൽ നിന്ന് രോഷം ഉയരുന്നുണ്ട്. ഏതായാലും അവിസ്മരണീയമായ വേഷങ്ങൾ കൊണ്ട് ഒരുകാലഘട്ടത്തെ സമ്പന്നമാക്കിയ ഇതിഹാസ താരം തിരികെ വരട്ടെ എന്ന് നമുക്കും ആശിക്കാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News