പാർവതിക്കും ഫഹദിനും ഒപ്പം അഭിനയിച്ചെത്തുക കടുപ്പമായിരുന്നെന്നു കുഞ്ചാക്കോ ബോബൻ; ടേക്ക് ഓഫിലെ ഷാഹിദ് ആകാൻ യോഗ്യൻ ചാക്കോച്ചൻ മാത്രമെന്നു ഫഹദ്; ജെബി ജംഗ്ഷനിൽ ടേക്ക് ഓഫ് താരങ്ങൾ | വീഡിയോ

ടേക്ക് ഓഫിൽ പാർവതിക്കും ഫഹദ് ഫാസിലിനും ഒപ്പം അഭിനയിച്ചെത്തുക എന്നത് കടുപ്പമേറിയതായിരുന്നെന്നു കുഞ്ചാക്കോ ബോബൻ. കൈരളി പീപ്പിൾ ടിവിയിലെ ജെബി ജംഗ്ഷൻ പരിപാടിയിലാണ് ചാക്കോച്ചൻ ഇക്കാര്യം പറഞ്ഞത്. ഇരുവർക്കും ഒപ്പം അഭിനയിച്ചെത്തുക കടുപ്പമായിരുന്നു. പക്ഷേ, ഇത്രയും കാലത്തെ അഭിനയജീവിതം തനിക്ക് അതിനു തുണയായെന്നാണ് താൻ കരുതുന്നതെന്നും കുഞ്ചാക്കോ ബോബൻ പറഞ്ഞു.

ആദ്യത്തെ ദിവസം ആദ്യത്തെ ഷോട്ട് കഴിഞ്ഞപ്പോൾ തന്നെ തനിക്കു വലിയ ആത്മവിശ്വാസം തോന്നിയിരുന്നെന്നു കുഞ്ചാക്കോ ബോബൻ പറഞ്ഞു. ട്രാഫിക് ചെയ്തപ്പോൾ തനിക്കുണ്ടായ അതേ എക്‌സൈറ്റ്‌മെന്റ് തന്നെയായിരുന്നു തനിക്ക് അനുഭവപ്പെട്ടത്. മഹേഷ് ആദ്യമായി തന്നെ തിരക്കഥ കാണിച്ചപ്പോഴും തനിക്ക് ട്രാഫികിലെ അതേ എക്‌സൈറ്റ്‌മെന്റ് ആയിരുന്നെന്നും കുഞ്ചാക്കോ ബോബൻ കൂട്ടിച്ചേർത്തു.

അതേസമയം, ടേക്ക് ഓഫിലെ ഷാഹിദ് ചാക്കോച്ചനെ കൊണ്ടു മാത്രം ചെയ്യാൻ സാധിക്കുന്ന ഒരു കഥാപാത്രമാണെന്നാണ് ഫഹദ് ഫാസിൽ പറഞ്ഞത്. ആ കഥാപാത്രം കണ്ടപ്പോഴും താൻ അതുതന്നെയാണ് പറഞ്ഞത്. ചാക്കോച്ചൻ ചെയ്താൽ മാത്രമേ ആ കഥാപാത്രം അതിന്റെ പൂർണതയിൽ ലഭിക്കൂ എന്നും ഫഹദ് ഇടവേളയിൽ അതിഥിയായെത്തി പറഞ്ഞു.

ടേക്ക് ഓഫിന്റെ തിരക്കഥ ഒരുക്കുമ്പോഴും കുഞ്ചാക്കോ ബോബൻ മാത്രമായിരുന്നു തന്റെ മനസ്സിലെന്ന് ചിത്രത്തിന്റെ തിരക്കഥാകൃത്തുമായ മഹേഷ് നാരായണൻ പറഞ്ഞു. മറ്റൊരാൾ പോലും ആ കഥാപാത്രമായി തന്റെ മനസ്സിൽ ഉണ്ടായിരുന്നുള്ളുവെന്നും മഹേഷ് നാരായണൻ പറഞ്ഞു. ജെബി ജംഗ്ഷന്‍ ശനി, ഞായര്‍ ദിവസങ്ങളില്‍ രാത്രി 10 മണിക്കു സംപ്രേഷണം ചെയ്യും.

പ്രോമോ വീഡിയോ കാണാം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel