ദ ഗ്രേറ്റ് ഫാദറിന്റെ വ്യാജന്‍ ഇന്റര്‍നെറ്റില്‍; പുറത്തുവന്നത് മൊബൈലില്‍ ഷൂട്ട് ചെയ്ത ഭാഗങ്ങള്‍; പിന്നില്‍ തമിഴ് റോക്കേഴ്‌സ്

തിരുവനന്തപുരം: മികച്ച അഭിപ്രായങ്ങള്‍ നേടി തിയേറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം തുടരുന്ന മമ്മൂട്ടി ചിത്രം ദ ഗ്രേറ്റ് ഫാദറിന്റെ വ്യാജന്‍ ഇന്റര്‍നെറ്റില്‍. തമിഴ് റോക്കേഴ്‌സിന്റെ വെബ്‌സൈറ്റിലാണ് ചിത്രം പ്രത്യക്ഷപ്പെട്ടത്. തിയേറ്ററില്‍ നിന്നും മൊബൈലില്‍ ഷൂട്ട് ചെയ്ത ചിത്രങ്ങളുടെ പകര്‍പ്പുകളാണ് സൈറ്റുകളിലുള്ളത്.

വെള്ളിയാഴ്ച റിലീസ് ചെയ്ത മണിരത്‌നം ചിത്രം ‘കാട്രു വെളിയിടൈ’, മിഥുന്‍ മാനുവല്‍ തോമസ് സണ്ണിവെയ്ന്‍ ടീമിന്റെ ‘അലമാര’ എന്നീ ചിത്രങ്ങളും തമിഴ് റോക്കേഴ്‌സിന്റെ വെബ്‌സൈറ്റിലുണ്ട്.

നേരത്തെ മോഹന്‍ലാല്‍ ചിത്രം ‘പുലിമുരുകന്‍’, നിവിന്‍പോളിയുടെ ‘പ്രേമം’ എന്നീ ചിത്രങ്ങളുടെ വ്യാജപകര്‍പ്പുകളും തമിഴ് റോക്കേഴ്‌സ് പുറത്തുവിട്ടിരുന്നു.

മലയാളം, തമിഴ്, ഹിന്ദി ഭാഷകളില്‍ ഇറങ്ങുന്ന മിക്ക ഹിറ്റ് ചിത്രങ്ങളും നെറ്റില്‍ അപ്‌ലോഡ് ചെയ്യുന്ന സംഘമാണ് തമിഴ് റോക്കേഴ്‌സ്. നിരവധി പേരാണ് ഈ സൈറ്റില്‍ നിന്ന് ചിത്രം ഡൗണ്‍ലോഡ് ചെയ്യുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News