വിനോദ് ഖന്നയ്ക്ക് അവയവം ദാനം ചെയ്യാന്‍ തയ്യാറാണെന്ന് ഇര്‍ഫാന്‍ ഖാന്‍; ഫോട്ടോ കണ്ട് സ്തംഭിച്ചെന്ന് താരം

ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ബോളിവുഡ് താരം വിനോദ് ഖന്നയ്ക്ക് ആവശ്യമെങ്കില്‍ അവയവദാനം ചെയ്യാന്‍ തയ്യാറാണെന്ന് ഇര്‍ഫാന്‍ ഖാന്‍. ഖന്നയുടെ പഴയ ആരാധകരെല്ലാം സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്ന പുതിയ ഫോട്ടോ കണ്ട് സ്തംഭിച്ചിരിക്കുകയാണ്. ഫോട്ടോ കണ്ട് താനും സ്തംഭിച്ചെന്ന് ഇര്‍ഫാന്‍ ഖാനും പറഞ്ഞു.

ഖന്നയ്ക്ക് അസുഖമാണെന്നറിഞ്ഞതുമുതല്‍ താന്‍ അസ്വസ്ഥനാണ്. വേഗത്തില്‍ പൂര്‍ണ ആരോഗ്യവാനായി തിരിച്ചെത്തുമെന്ന് പ്രതീക്ഷിക്കുന്നെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, വിനോദ് ഖന്നയുടെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. ഖന്നയുടെ ആരോഗ്യനില തൃപ്തികരമാണെന്നും ചികിത്സയോടെ അദ്ദേഹം അനുകൂലമായി പ്രതികരിക്കുന്നുണ്ടെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. ഖന്ന രോഗമുക്തനായെന്നും ഉടന്‍ തന്നെ ആശുപത്രിയില്‍ നിന്നു പോകാമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചതായും വിനോദ് ഖന്നയുടെ മകനും നടനുമായ രാഹുല്‍ ഖന്ന പറഞ്ഞു.

മുംബൈയിലെ ആശുപത്രിയിലാണ് ഖന്ന ഏതാനും ദിവസങ്ങളായി ചികിത്സയില്‍ കഴിയുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News