പുലി ഓടി കയറിയത് വീട്ടിലേക്ക്; പിന്നീട് നടന്നത് വീട്ടുകാരുടെ ധീരപ്രവൃത്തി; വീഡിയോ

വീട്ടിനുള്ളില്‍ കയറിയ നരഭോജിയായ പുലിയെ രാത്രി മുഴുവന്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ അച്ഛനും മകനും ഫോറസ്റ്റ് അധികൃതരുടെ സഹായത്തോടെ പിടികൂടി. ദില്ലിഗാസിയബാദ് അതിര്‍ത്തിയിലുള്ള കൃഷ്ണവിഹാര്‍ കുത്തിലാണ് സംഭവം.

രാത്രിയില്‍ ഗ്രാമത്തിലെത്തിയ പുലി ബൈക്ക് യാത്രക്കാരനായ ബിട്ടുകുമാറിനെയും ഒരു ബാലനെയും പശുവിനെയും ആക്രമിച്ച ശേഷം സത്യപാല്‍ പ്രജാപതിയെന്ന ഗ്രാമവാസിയുടെ വീട്ടിലേക്ക് ഓടിക്കയറുകയായിരുന്നു. പ്രജാപതിയുടെ ഇളയ മകള്‍ പ്രീതിയുടെ പിന്നാലെ പുലി പാഞ്ഞെങ്കിലും ബാല്‍ക്കണിയില്‍ കയറി കതകടച്ച് പ്രീതി അത്ഭുതകരമായി രക്ഷപ്പെട്ടു.

സഹോദരി രക്ഷപ്പെട്ടുവെന്ന് ഉറപ്പായതോടെ പ്രജാപതിയുടെ മകന്‍ അങ്കിത് പുറത്തുനിന്ന് വീട് പൂട്ടുകയും പൊലീസിനെയും ഗാസിയാബാദ് ഫോറസ്റ്റ് അധികൃതരെയും വിവരമറിയിക്കുകയായിരുന്നു. ഇതിനിടെ പുലിയെ കാണാനും പിടിക്കാനുമായി നൂറുകണക്കിന് ഗ്രാമവാസികളും തടിച്ചുകൂടി.

മണിക്കുറുകള്‍ പിന്നിട്ടെങ്കിലും പുലിയുടെ അനക്കമൊന്നുമില്ലാതായതോടെ വീടിന്റെ ഭിത്തി തുരക്കാന്‍ പ്രജാപതിയും മകനും തയ്യാറായി. ഈ ദ്വാരത്തിലൂടെ വീടിനുള്ളിലുള്ളത് പുലി തന്നെയെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥരും സ്ഥീരീകരിച്ചു. ഇതോടെ വല ഉപയോഗിച്ച് വീടിന് പുറത്തേക്കുള്ള വാതിലുകളെല്ലാം ബന്ധിച്ചു. ജീവനുള്ള ആടിനെ കാട്ടി പുലിയെ പുറത്തുകൊണ്ടുവരാനുള്ള ഫോറസ്റ്റുകാരുടെ ശ്രമം മൃഗസ്‌നേഹികളുടെ എതിര്‍പ്പിനെ തുടര്‍ന്ന് ഉപേക്ഷിച്ചു. പുലിയെ ഉപദ്രവിക്കുന്നതില്‍ നിന്ന് നാട്ടുകാരെ പ്രജാപതിയും വീട്ടുകാരും വിലക്കുകയും ചെയ്തു.

Leopard-1

പിന്നീട് ചുമരിലെ ദ്വാരത്തില്‍ക്കൂടി അധികൃതര്‍ പുലിക്ക് നേരെ മയക്കുവെടി വെച്ചു. മൂന്നാമത്തെ മയക്കുവെടിയോടെ മയങ്ങിവീണ പുലിയെ പിടികൂടി വനംവകുപ്പ് അധികൃതര്‍ കൂട്ടിലാക്കുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News