എന്തുകൊണ്ട് ആമിര്‍ ഖാന് അവാര്‍ഡ് കൊടുത്തില്ല; വിചിത്രവാദവുമായി പ്രിയദര്‍ശന്‍

എന്തു കൊണ്ടാണ് ആമിര്‍ ഖാന് മികച്ച നടനുള്ള ദേശീയ അവാര്‍ഡ് കിട്ടാതെ പോയത്? അവാര്‍ഡ് പ്രഖ്യാപനത്തിന് ശേഷം സോഷ്യല്‍മീഡിയയില്‍ അടക്കം നിരവധി പേരാണ് ഇക്കാര്യം ചര്‍ച്ച ചെയ്തു. ആ ചോദ്യത്തോടുള്ള ജൂറി ചെയര്‍മാനായ പ്രിയദര്‍ശന്റെ മറുപടി വിചിത്രമാണ്.

അവാര്‍ഡ് ലഭിച്ചാലും വാങ്ങില്ലെന്ന് ആമീര്‍ ഖാന്‍ പറഞ്ഞതിനാലാണ് പുരസ്‌കാരം നല്‍കാതിരുന്നതെന്നാണ് പ്രിയദര്‍ശന്റെ വാദം. അക്ഷയ് കുമാറിന് അവാര്‍ഡ് നല്‍കിയതില്‍ ഇത്ര ചോദ്യം ചെയ്യാനില്ലെന്നും അത് അദ്ദേഹം അര്‍ഹിക്കുന്നുണ്ടെന്നും പ്രിയദര്‍ശന്‍ പറഞ്ഞു. മുംബൈ മിററിന് നല്‍കിയ അഭിമുഖത്തിലാണ് പ്രിയദര്‍ശന്റെ മറുപടി.

ദംഗലിലെ പ്രകടനത്തിന് ധാരാളം അഭിനന്ദനങ്ങളും ഫിലിം ഫെയര്‍ അവാര്‍ഡുകളും നേടിയ അമീറിനായിരുന്നില്ലേ കൂടുതല്‍ അര്‍ഹത എന്ന ചോദ്യത്തിന് പ്രിയന്‍ നല്‍കിയ മറുപടി ഇങ്ങനെ: ‘അവാര്‍ഡ് കിട്ടിയാലും വാങ്ങില്ലെന്ന് ആമീര്‍ അടുത്തിടെ പറഞ്ഞിരുന്നു. എന്റെ ഓര്‍മ്മ ശരിയാണെങ്കില്‍ താരെ സമീന്‍ പര്‍ എന്ന ചിത്രത്തിന്റെ അവാര്‍ഡ്ദാന ചടങ്ങില്‍ ആമീര്‍ എത്തിയിരുന്നില്ല. സാധ്യതയുള്ള മറ്റു നടന്‍മാരുള്ളപ്പോള്‍ പുരസ്‌കാരം എന്തിന് പാഴാക്കണം?’

’38 പേരടങ്ങിയ ജൂറിയാണ് അക്ഷയ് കുമാറിനെ തെരഞ്ഞെടുത്തത്. ആ തീരുമാനത്തെ ചോദ്യം ചെയ്യേണ്ടതില്ല. കഴിഞ്ഞ വര്‍ഷം പികു എന്ന ചിത്രത്തിലെ അഭിനയത്തിന് അമിതാഭ് ബച്ചന്‍ മികച്ച നടനുള്ള അവാര്‍ഡ് നേടി. രമേഷ് സിപ്പിയായിരുന്നു ജൂറി ചെയര്‍മാന്‍. എന്തുകൊണ്ടാണ് അന്ന് ആരും ചോദ്യം ചെയ്യാതിരുന്നത്.’-പ്രിയദര്‍ശന്‍ ചോദിക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News