നിത്യാനന്ദ ഷേണായി ഉടനെത്തും; ട്രെയിലര്‍ കാണാം

മമ്മൂട്ടി-രഞ്ജിത്ത് കൂട്ടുക്കെട്ടില്‍ ഒരുങ്ങുന്ന പുത്തന്‍പണത്തിന്റെ ട്രെയിലര്‍ റിലീസ് ചെയ്തു. നിത്യാനന്ദ ഷേണായി എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. കൊമ്പന്‍മീശയും കുറ്റിമുടിയും ചേര്‍ന്ന പരുക്കന്‍വേഷത്തില്‍ മമ്മൂട്ടിയെത്തിയ ഫസ്റ്റ് ലുക്ക് പോസ്റ്ററുകള്‍ നേരത്തെ ശ്രദ്ധ ആകര്‍ഷിച്ചിരുന്നു.

സിദ്ധിഖ്, ഇനിയ, ഹരീഷ് കണാരന്‍, നിര്‍മല്‍ പാലാഴി, മാമുക്കോയ, സ്വരാജ് എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍. ചിത്രം വിഷുക്കൈനീട്ടമായി തിയേറ്ററുകളിലെത്തുമെന്നാണ് പ്രതീക്ഷ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News