നിത്യഹരിത നായകൻ പ്രേം നസീറിന്റെ നവതി ആഘോഷിച്ച് കേരളം; നസീറിന്റെ നായികമാരുടെ സംഗമത്തിനും വേദിയായി ആഘോഷ ചടങ്ങ്

തിരുവനന്തപുരം: നിത്യഹരിത നായകൻ പ്രേംനസീറിന്റെ തൊണ്ണൂറാം ജന്മവാർഷികദിനം ആഘോഷമാക്കി തലസ്ഥാനം. പ്രേം നസീർ ഫൗണ്ടേഷൻ സംഘടിപ്പിച്ച ചടങ്ങിൽ നസീറിനൊപ്പം സിനിമയിൽ പ്രവർത്തിച്ചവർ അദ്ദേഹത്തെ അനുസ്മരിച്ചു. നസീറിന്റെ നായികമാരുടെ സംഗമത്തിനും ചടങ്ങ് വേദിയായി.

നസീറിനെ കുറിച്ചുള്ള സ്മരണകളാൽ സമ്പന്നമായിരുന്നു ആഘോഷചടങ്ങ്. ‘പ്രേംനസീർ നിത്യവസന്തം’ എന്നു പേരിട്ട ചടങ്ങിൽ നസീറിന്റെ ആദ്യനായിക നെയ്യാറ്റിൻകര കോമളം മുതൽ മേനക വരെ ഓർമകൾ പങ്കുവെച്ചു. നൂറ്റിമുപ്പതോളം സിനിമകളിൽ നസീറിനൊപ്പം അഭിനയിച്ച ഷീല, ശാരദ തുടങ്ങിയവരൊക്കെ നസീറിനൊപ്പമുള്ള നല്ല നാളുകൾ ഓർത്തെടുത്തു.

കെ.ആർ വിജയ, ജി.ആർ ഓമന, കെപിഎസി ലളിത, വിധുബാല, അംബിക, ശ്രീലത നമ്പൂതിരി, സീമ തുടങ്ങിയവരും നിത്യഹരിതനായകനെക്കുറിച്ച് വാചാലരായി. സിനിമയുടെ വിവിധ മേഖലകളിൽ നസീറിനൊപ്പം പ്രവർത്തിച്ചവരെ ആദരിച്ച ചടങ്ങിൽ അദ്ദേഹത്തിന്റെ മകൻ ഷാനവാസും പങ്കെടുത്തു. നിശാഗന്ധിയിൽ നടന്ന ചടങ്ങ് മന്ത്രി കടകംപള്ളി സുരേന്ദ്രനാണ് ഉദ്ഘാടനം ചെയ്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News