മുഖ്യമന്ത്രിയെ വധിക്കാൻ ഫേസ്ബുക്കിലൂടെ ആഹ്വാനം ചെയ്ത യുവാവ് അറസ്റ്റിൽ; പിടിയിലായത് തൊടുപുഴ സ്വദേശി അഖിൽ കൃഷ്ണൻ

തൊടുപുഴ: മുഖ്യമന്ത്രി പിണറായി വിജയനെ വധിക്കാൻ ആഹ്വാനം ചെയ്ത് ഫേസ്ബുക്കിൽ പോസ്റ്റിട്ട യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. തൊടുപുഴ കോലാനി സ്വദേശി അഖിൽ കൃഷ്ണൻ ആണ് പൊലീസ് പിടിയിലായത്. കോയമ്പത്തൂരിൽ സ്വകാര്യ എൻജിനീയറിംഗ് കോളജ് വിദ്യാർത്ഥിയാണ് അഖിൽ. യുവാവിനെ നാളെ കോടതിയിൽ ഹാജരാക്കും.

മുഖ്യമന്ത്രിയെ കൊല്ലാൻ ഇവിടെ ഒരു ഐഎസ് ഭീകരവാദിയും ഇല്ലേ എന്നായിരുന്നു മുഖ്യമന്ത്രിയുടെ ചിത്രം സഹിതം അഖിൽ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നത്. രണ്ടുദിവസം മുമ്പ് ഫേസ്ബുക്ക് പോസ്റ്റ് ശ്രദ്ധയിൽപെട്ട സിപിഐഎം കോലാനി ലോക്കൽ സെക്രട്ടറി ആർ.പ്രശോഭാണ് തൊടുപുഴ പൊലീസിൽ പരാതി നൽകിയത്.

പരാതിയിൽ കേസെടുത്ത് പൊലീസ് അന്വേഷണം നടക്കുന്നതറിഞ്ഞ് അഖിൽ പോസ്റ്റ് നീക്കംചെയ്തിരുന്നു. എന്നാൽ, ഫേസ്ബുക്ക് പോസ്റ്റിന്റെ സ്‌ക്രീൻഷോട്ട് സഹിതമാണ് പ്രശോഭ് പരാതി നൽകിയിരുന്നത്. തൊടുപുഴ എസ്.ഐ. ജോബിൻ ആന്റണിയുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News