എല്ലാ പ്രതികളെയും ഉടന്‍ അറസ്റ്റ് ചെയ്യുമെന്ന് സര്‍ക്കാരിന്റെ ഉറപ്പ്; ജിഷ്ണുവിന്റെ കുടുംബം നിരാഹാരസമരം അവസാനിപ്പിച്ചു; ധാരണ സിപി ഉദയഭാനു നടത്തിയ ചര്‍ച്ചയില്‍; മുഖ്യമന്ത്രി പിണറായി മഹിജയെ ഫോണില്‍ ബന്ധപ്പെട്ടു

തിരുവനന്തപുരം: ജിഷ്ണുവിന്റെ കുടുംബം നടത്തിവന്ന നിരാഹാരസമരം അവസാനിപ്പിച്ചു. അഡ്വക്കേറ്റ് സിപി ഉദയഭാനു നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. ജിഷ്ണുവിന്റെ മരണവുമായി ബന്ധപ്പെട്ട എല്ലാവരെയും ഉടന്‍ അറസ്റ്റ് ചെയ്യുമെന്ന ഉറപ്പിന്‍മേലാണ് തീരുമാനം. സമരം അവസാനിപ്പിച്ചതായുള്ള ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ ഉണ്ടാകുമെന്ന് സി.പി ഉദയഭാനു അറിയിച്ചു.

പൊലീസ് ആസ്ഥാനത്തെ സംഭവത്തില്‍ വീഴ്ചയുണ്ടായിട്ടുണ്ടെങ്കില്‍, ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശനനടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ജിഷ്ണുവിന്റെ അമ്മയോട് ഫോണില്‍ ബന്ധപ്പെട്ട് പറഞ്ഞു.

ജിഷ്ണുവിന്റെ മരണവുമായി ബന്ധപ്പെട്ട് നെഹ്‌റു കോളേജ് വൈസ് പ്രിന്‍സിപ്പല്‍ ശക്തിവേലിനെ, പൊലീസ് ഇന്ന് ഉച്ചയോടെ കോയമ്പത്തൂരില്‍ നിന്ന് പിടിയിലായിരുന്നു. സുഹൃത്തിന്റെ ഫാം ഹൗസില്‍ നിന്നാണ് ശക്തിവേല്‍ അറസ്റ്റിലായത്. കേസിലെ മറ്റു രണ്ടു പ്രതികളായ പ്രവീണ്‍, വിപിന്‍ എന്നിവരും പൊലീസ് വലയിലായതായി സൂചനയുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News