വെള്ളാപ്പള്ളി കോളേജിലെ വിദ്യാര്‍ഥി പീഡനം: കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് എസ്എഫ്‌ഐ; ഇനിയൊരു ജിഷ്ണു പ്രണോയ് ആവര്‍ത്തിക്കാന്‍ അനുവദിക്കില്ല

തിരുവനന്തപുരം: വെള്ളാപ്പള്ളി നടേശന്‍ എന്‍ജിനീയറിംഗ് കോളേജ് വിദ്യാര്‍ഥി ആത്മഹത്യക്ക് ശ്രമിച്ച സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറിയേറ്റ്.

രണ്ടാം വര്‍ഷ മെക്കാനിക്കല്‍ എന്‍ജിനീയറിംഗ് വിദ്യാര്‍ഥിയായ ആര്‍ഷ് ആണ് ഹോസ്റ്റല്‍ മുറിയില്‍ ജീവിതം മടുത്തുവെന്നും കോളേജ് അധികൃതരുടെ പീഡനം സഹിക്കാന്‍ വയ്യെന്നുമുള്ള കുറിപ്പ് എഴിതിവെച്ചിട്ട് ആത്മഹത്യക് ശ്രമിച്ചത്. കോളേജ് ക്യാന്റീനിലെ ഭക്ഷണം മോശമായതിനെ അധികൃതര്‍ക് പരാതിനല്‍കിയിരുന്നു. ഇതിന്റെ പ്രതികാരം എന്ന നിലയില്‍ പ്രിന്‍സിപ്പാള്‍ വിദ്യാര്‍ഥികള്‍ക്ക് സ്വഭാവ ദൂഷ്യമുണ്ടെന്നും ലഹരി പദാര്‍ഥങ്ങള്‍ ഉപയോഗിക്കുന്നുണ്ടെന്നും വീട്ടില്‍ വിളിച്ച പറയുകയും വിദ്യാര്‍ഥികളെ മാനസികമായി പീഡിപ്പിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. ഇതിനെ തുടര്‍ന്നാണ് വിദ്യാര്‍ഥി ആത്മഹത്യക്ക് ശ്രമിച്ചത്.

കഴിഞ്ഞ കുറെ മാസങ്ങളായി വെള്ളാപ്പള്ളി നടേശന്‍ എന്‍ജിനീയറിംഗ് കോളേജില്‍ വിദ്യാര്‍ഥികളെ മാനസികമായി പീഡിപ്പിക്കുകയായിരുന്നു. താടി വച്ചാല്‍ ഫൈന്‍, മുസ്ലിം വിദ്യാര്‍ഥികളെ നിസ്‌കരിക്കാന്‍ വിടാതെയും ഇടിമുറികളില്‍ കയറ്റി മര്‍ദിക്കുകയും ചെയ്തതിനെതിരെ എസ്എഫ്‌ഐ ശക്തമായ സമരം വെള്ളാപ്പള്ളി നടേശന്‍ എന്‍ജിനീയറിംഗ് കോളേജില്‍ നടത്തിവന്നിരുന്നു.

കേരളത്തില്‍ ഇനിയൊരു ജിഷ്ണു പ്രണോയ് ആവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്നും വെള്ളാപ്പള്ളി നടേശന്‍ എന്‍ജിനീയറിങ് കോളേജിലെ ക്രൂരമായ വിദ്യാര്‍ഥി പീഡനം അവസാനിപ്പിക്കണമെന്നും അല്ലാത്തപക്ഷം ശക്തമായ പ്രതിഷേധം വരും ദിവസങ്ങളിലും ഉയര്‍ത്തികൊണ്ടുവരുമെന്നും എസ്എഫ്‌ഐ സംസ്ഥാന പ്രസിഡന്റ് ജയിക് സി തോമസ്, സെക്രട്ടറി എം വിജിന്‍ എന്നിവര്‍ പ്രസ്താവനയില്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News