മാന്യന്‍മാരുടെ കളി തന്നെയാണ് ക്രിക്കറ്റ്: അത് കളിക്കളത്തില്‍ കണ്ടു; വീഡിയോ

മാന്യന്മാരുടെ കളിയാണ് ക്രിക്കറ്റ്. ആ മാന്യത കളിക്കളത്തില്‍ കണ്ടു. ഐപിഎല്ലില്‍ ഗുജറാത്ത് ലയണ്‍സിനെതിരായ മത്സരത്തിലായിരുന്നു സംഭവം. ക്രീസില്‍ ഡേവിഡ് വാര്‍ണറും ഹെന്റിക്വെസും. ബൗളിംഗില്‍ മലയാളി പേസര്‍ ബേസില്‍ തമ്പി.

ഹൈദരാബാദ് ഒരു വിക്കറ്റ് നഷ്ടത്തില്‍ 88 റണ്‍സെടുത്ത് നില്‍ക്കെ ബേസില്‍ തമ്പിയുടെ പന്തില്‍ ഹെന്റിക്വെസ് സ്‌ട്രൈറ്റ് ഷോട്ട് അടിക്കുകയായിരുന്നു. ബൗളിംഗ് എന്‍ഡിലേക്ക് വന്ന പന്ത് കൈപ്പിടിയിലൊതുക്കാന്‍ ശ്രമിക്കവെ ബേസില്‍ തമ്പിയുടെ കാലില്‍ നിന്ന് ഷൂ ഊരിപ്പോയി. നോണ്‍ സ്‌ട്രൈക്കേഴ്‌സ് എന്‍ഡിലായിരുന്നു വാര്‍ണ്ണര്‍. അവിടെ നിന്നും റണ്ണിനായി ഓടിയ വാര്‍ണര്‍ ബേസിലിന്റെ ഷൂ ഊരിപ്പോകുന്നത് കണ്ടു. ഓട്ടം നിര്‍ത്തിയ വാര്‍ണ്ണര്‍ ബേസിലിന് ഷൂ എടുത്തുകൊടുത്ത ശേഷമാണ് ഒരു റണ്‍ പൂര്‍ത്തിയാക്കിയത്.

ആരാധകരുടെ ഹൃദയം കീഴടക്കിയ വാര്‍ണ്ണറുടെ ഈ സ്‌പോര്ട്‌സ്മാന്‍ സ്പിരിറ്റിനെ കമന്റേറ്റര്‍ പ്രശംസിക്കുകയും ചെയ്തു. വീഡിയോ കാണാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here