പ്രസ്താവനകളില്‍ കൂടി ചരിത്രം വളച്ചൊടിക്കാനുള്ള ശ്രമത്തിനെതിരെ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍; കായല്‍ സമ്മേളനം കേരള ചരിത്രത്തിലെ സുപ്രധാനമായ ഏട്

കൊച്ചി: ഇന്നലെകള്‍ അറിഞ്ഞിരുന്നാല്‍ മാത്രമേ ഇന്നിനെ ശരിയായി വിലയിരുത്താനും നാളെയെ രൂപപ്പെടുത്താനും കഴിയൂവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പണ്ഡിറ്റ് കറുപ്പന്‍ സ്ഥാപിച്ച ജ്ഞാനോദയം സഭയുടെ ശതാബ്ദി ആഘോഷം കൊച്ചിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

സമ്മേളനം നടത്താന്‍ അനുമതി നിഷേധിക്കപ്പെട്ടപ്പോള്‍ കായലില്‍ വള്ളങ്ങള്‍ കൂട്ടിക്കെട്ടി പണ്ഡിറ്റ് കറുപ്പന്‍ നടത്തിയ കായല്‍ സമ്മേളനം കേരള ചരിത്രത്തിലെ സുപ്രധാനമായ ഏടാണ്. ജാതിസ്പര്‍ധയ്ക്കും ഉച്ചനീചത്വത്തിനും ജീര്‍ണാചാരങ്ങള്‍ക്കും ഭരണത്തിലെ ദുര്‍വൃത്തിയ്ക്കുമെതിരായ ഉജ്വല പ്രതിഷേധമായിരുന്നൂ ആ സമ്മേളനം. പണ്ഡിറ്റ് കറുപ്പനല്ല, മറ്റൊരാളാണ് കായല്‍ സമ്മേളനം നടത്തിയതെന്ന പ്രമുഖ ദേശീയ നേതാവിന്റെ പ്രസ്താവന നിര്‍ഭാഗ്യകരമാണ്. പ്രസ്താവനകളില്‍ കൂടിയാണെങ്കില്‍പ്പോലും ചരിത്രം മറ്റൊരു വഴിക്കാകാതിരിക്കാന്‍ സമൂഹം ജാഗ്രത പാലിക്കണം.

സമുദായത്തിന്റെ രക്ഷയ്‌ക്കെന്ന പേരില്‍ അഭിപ്രായം പറയുകയും സംവരണമടക്കമുള്ള കാര്യങ്ങളില്‍ വിട്ടുവീഴ്ച്ച പുലര്‍ത്തുകയും ചെയ്യുന്നവര്‍ക്കെതിരെ ജാഗ്രത പുലര്‍ത്തണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ബ്രാഹ്മണാധിപത്യത്തിനും ചാതുര്‍വര്‍ണ്യത്തിനും എതിരെ പൊരുതിയ പ്രസ്ഥാനങ്ങളെ ചൊല്‍പ്പടിക്കാക്കാന്‍ ചാതുര്‍വര്‍ണ്യത്തിന്റെ വക്താക്കള്‍ നടത്തുന്ന ശ്രമങ്ങള്‍ തിരിച്ചറിയണം. ഇതിലുള്ള ഉപേക്ഷ, നീണ്ട പോരാട്ടങ്ങളിലൂടെ നേടിയെടുത്ത അവകാശങ്ങള്‍ നഷ്ടമാകാന്‍ ഇടയാക്കുമെന്ന തിരിച്ചറിവുണ്ടാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News