മാനസിക സമ്മർദ്ദം ഇല്ലാതാക്കാൻ ചില എളുപ്പവഴികൾ

തിരക്കേറിയ ജീവിതവും ദിവസവും കൂടിക്കൊണ്ടിരിക്കുന്ന തൊഴിൽഭാരവും നിറഞ്ഞ ഇക്കാലത്ത് നാഗരിക ജീവിതത്തിൽ ഏറെ സാധാരണമായ ഒരു പ്രശ്‌നവും പരാതിയുമാണ് മാനസിക സമ്മർദ്ദം. പലപ്പോഴും ഈ മാനസിക സമ്മർദ്ദം നമ്മുടെ ശാരീരികാരോഗ്യത്തെ വിപരീതമായി ബാധിക്കുകയും ചെയ്യുന്നു. മാനസിക സമ്മർദ്ദം കുറയ്ക്കാൻ ഏറ്റവും നല്ല മാർഗം നമ്മുടെ ജീവിതരീതിയിലെ മാറ്റങ്ങളാണ്. അതിനായി ഇതാ ചില നിർദ്ദേശങ്ങൾ.

മാനസിക സമ്മർദ്ദം ഒഴിവാക്കാൻ ഏറ്റവും പ്രധാനമായി ചെയ്യേണ്ട കാര്യം ഓരോ ദിവസവും കുറച്ചു നേരമെങ്കിലും സമ്മർദ്ദമുണ്ടാക്കുന്ന ചിന്തകളിൽ നിന്നു മനസിനെ മാറ്റിനിർത്തുകയാണ്. നിങ്ങൾക്ക് ആശ്വാസം പകരുന്ന കാര്യങ്ങളെ കുറിച്ച് ആലോചിക്കുക. സന്തോഷമുണ്ടാക്കുന്ന ചിന്തകൾ, ഓർമ്മകൾ തുടങ്ങിയവയിലേക്ക് മനസിനെ കൊണ്ടു പോവുക. മനസ്സിന് പരമാവധി വിശ്രമം നൽകാൻ ശ്രമിക്കുക.

ആഹാരം കഴിക്കുന്നത് ഇഷ്ടമാണെങ്കിൽ, ഇഷ്ടപ്പെടുന്ന ആഹാരം ആസ്വദിച്ചു കഴിക്കുവാൻ സമയം കണ്ടെത്തുന്നുണ്ടെന്ന് ഉറപ്പു വരുത്തുക. നല്ല ആഹാരം മാനസിക സമ്മർദ്ദം കുറയ്ക്കുവാൻ സഹായിക്കുമെന്നു കണ്ടെത്തിയിട്ടുണ്ട്. പക്ഷേ, അത് സാവധാനത്തിലും ആസ്വദിച്ചും കഴിക്കേണ്ടത് അത്യാവശ്യമാണ്.

ജീവിതത്തെ ആഘോഷഭരിതമാക്കുക

അതിനായി ആരുടെയെങ്കിലും പിറന്നാളിനോ വാർഷികത്തിനോ ഒന്നും കാത്തിരിക്കേണ്ടതില്ല. കോഫി കപ്പുമായി ടെറസിൽ ചെന്നിരുന്ന് ഒരൽപം ആസ്വദിച്ചു കാപ്പി കുടിച്ചുനോക്കൂ. അതല്ലെങ്കിൽ നിങ്ങളുടെ വളർത്തുനായയുമായി നടക്കാനിറങ്ങുക, സുഹൃത്തുക്കളുമായി തമാശകൾ പറഞ്ഞിരിക്കുക തുടങ്ങിയവയൊക്കെ അതിനുള്ള മാർഗ്ഗങ്ങളാണ്.

സ്വയം സ്‌നേഹിക്കുകയും ലാളിക്കുകയും ചെയ്യുക

സൗന്ദര്യ സംരക്ഷണം, ഷോപ്പിംഗ്, ഇഷ്ടപ്പെട്ട സിനിമകൾ കാണാൻ അവസരം കണ്ടെത്തുക തുടങ്ങിയ വിനോദങ്ങളിലേർപ്പെടുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News