അടുത്ത മിത്രങ്ങൾ ശത്രുക്കളായാൽ പിടിച്ചുകെട്ടുക എളുപ്പമല്ല; ഭൂപതി-പേസ് തമ്മിലടി വീണ്ടും

അടുത്ത മിത്രങ്ങൾ ശത്രുക്കളായാൽ അവരെ പിടിച്ച് കെട്ടാൻ വലിയ പാടായിരിക്കുമെന്ന് നാട്ടിലൊരു ചൊല്ലുണ്ട്. ആ ചൊല്ലിനെ ശരിവെക്കുകയാണ് ഇന്ത്യൻ ടെന്നീസിലെ ഇതിഹാസങ്ങളായ മഹേഷ് ഭൂപതിയും ലിയാണ്ടർ പേസും. ഒരു കാലത്ത് ഉറ്റചങ്ങാതിമാരായിരുന്ന ഇരുവരും ഇന്നു കണ്ടാൽ നേരേപോലും നോക്കാത്ത അവസ്ഥയിലാണ്. ഒരു ചെറിയ ഇടവേളയ്ക്കു ശേഷം പേസും ഭൂപതിയും വീണ്ടും അടി തുടങ്ങിയിരിക്കുകയാണ്.

ഭൂപതി വിരമിച്ചപ്പോൾ അടി തീർന്നെന്നാണ് എല്ലാവരും കരുതിയത്. എന്നാൽ ഇന്ത്യൻ ഡേവിസ് കപ്പ് ടീമിന്റെ നോൺ പ്ലേയിംഗ് ക്യാപ്റ്റനായി ഭൂപതിയും കളിക്കാരനായി പേസും എത്തിയതോടെ കാര്യങ്ങൾ വീണ്ടും കൈ വിട്ടുപോവുകയാണ്. ഉസ്‌ബെസ്‌ക്കിസ്താനുമായി നടന്ന മൽസരത്തിനു പിന്നാലെയാണ് പേസും ഭൂപതിയും വീണ്ടും അലമ്പുമായെത്തിയത്.

മത്സരത്തലേന്ന് ടീമിനെ പ്രഖ്യാപിച്ചപ്പോൾ പേസിനു പകരം ബൊപ്പണ്ണയെയാണ് ഭൂപതി ഇറക്കിയത്. ഇതിനെതിരെ പേസ് പരസ്യമായി രംഗത്തെത്തുകയായിരുന്നു. ഭൂപതി തന്നോടുള്ള ശത്രുത കാണിച്ചതാണെന്നു പേസ് പരസ്യമായി ആരോപിക്കുകയായിരുന്നു. മത്സരശേഷം ഇതിനു മറുപടിയുമായെത്തിയ മഹേഷ് ഭൂപതി, തന്നെ ചീത്ത വിളിച്ചു കൊണ്ട് പേസ് അയച്ച വാട്‌സ് ആപ് സന്ദേശങ്ങൾ വരെ പരസ്യമാക്കിയാണ് എണ്ണി എണ്ണി മറുപടി പറഞ്ഞത്.
ഇതോടെ ഇന്ത്യൻ ടെന്നീസ് ലോകത്തെ ചക്കളത്തിപ്പോര് വീണ്ടും അതിരുകൾ വിട്ടു പുറത്ത് വരികയായിരുന്നു. ഇന്ത്യൻ കായികലോകത്തിനെ ലോകത്തിനു മുന്നിൽ വീണ്ടും അപഹാസ്യരാക്കുകയാണ് ടെന്നീസിലെ രണ്ട് അതികായരുടെ ഈഗോ ക്ലാഷ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News