പാനമ പേപ്പേഴ്‌സ് അന്വേഷണത്തിന് പുലിറ്റ്‌സര്‍ പുരസ്‌കാരം; കൂട്ടായ പ്രവര്‍ത്തനത്തിനുള്ള അംഗീകാരമെന്ന് ഐസിഎജെ

ന്യൂയോര്‍ക്ക് : കള്ളപ്പണത്തിനെതിരെ നടത്തിയ മാധ്യമ അന്വേഷണമായ പാനമ പേപ്പേഴ്‌സിന് ഈ വര്‍ഷത്തെ പുലിറ്റ്‌സര്‍ പുരസ്‌കാരം. കൊളംബിയ സര്‍വ്വകലാശാലയാണ് സമ്മാനം പ്രഖ്യാപിച്ചത്. കളളപ്പണ നിക്ഷേപത്തെപറ്റി ലോക ശ്രദ്ധേയമായ റിപ്പോര്‍ട്ടുകളാണ് പാനമ പേപ്പേഴ്‌സിനെ പുലിറ്റ്‌സര്‍ സമ്മാനത്തിന് അര്‍ഹമാക്കിയത്.

അന്വേഷണാത്മക പത്രപ്രവര്‍ത്തകരുടെ രാജ്യാന്തര കൂട്ടായ്മയായ ഇന്റര്‍നാഷണല്‍ കണ്‍സോര്‍ഷ്യം ഓഫ് ഇന്‍വസ്റ്റിഗേറ്റീവ് ജേര്‍ണലിസ്റ്റ് (ഐസിഎജെ) 2016 മാര്‍ച്ചിലാണ് പാനമ പേപ്പറുകള്‍ പുറത്ത് വിട്ടത്. എട്ടുമാസത്തിലേറെ നീണ്ട ഗവേഷണങ്ങള്‍ക്കും പരിശോധനകള്‍ക്കും ശേഷമാണ് ലോകത്തിലെ വിവിധ ഭാഗങ്ങളിലെ മാധ്യമങ്ങളിലൂടെ പാനമ പേപ്പറുകള്‍ പുറത്ത് വന്നത്.

നികുതി നിക്ഷേപത്തില്‍ നിര്‍ദ്ദേശങ്ങള്‍ നല്‍കി സഹായിക്കുന്ന പാനമ ആസ്ഥാനമായുള്ള ‘മൊസാക് ഫൊന്‍സേക’യുടെ അജ്ഞാത പ്രവര്‍ത്തകനാണ് വിവരങ്ങള്‍ ചോര്‍ത്തിയത്. ഇയാള്‍ രഹസ്യവിവരങ്ങള്‍ ജര്‍മന്‍ ദിനപത്രമായ ‘സ്വിദ്വദ് സെയ്തുങ്ങി’നു നല്‍കിയെങ്കിലും പിന്നീട് ഐസിഎജെയ്ക്ക് വിവരങ്ങള്‍ കൈമാറുകയായിരുന്നു.

ഒരു ഡസനോളം രാഷ്ട്രത്തലവന്മാരുടേയും എഴുപതോളം രാജ്യങ്ങളിലെ 128 ഉന്നത രാഷ്ട്രീയ നേതാക്കളുടേയും ലോകമെമ്പാടുമുള്ള നൂറുകണക്കിനു കോടീശ്വരന്മാരുടേയും നിക്ഷേപ വിവരങ്ങള്‍ പുറത്തെത്തിച്ച പാനമ പേപ്പര്‍ ലോകമെമ്പാടും പ്രകമ്പനം കൊള്ളിച്ചു.

മുന്നൂറിലധികം റിപ്പോര്‍ട്ടര്‍മാര്‍ ഒരു വര്‍ഷത്തോളം യോജിച്ച് പ്രവര്‍ത്തിച്ചാണ് പനാമ പേപ്പറുകള്‍ പുറത്ത് കൊണ്ടുവന്നതെന്ന് പുലിറ്റ്‌സര്‍ പ്രൈസ് ബോര്‍ഡ് പറഞ്ഞു. കൂട്ടായ പ്രവര്‍ത്തനത്തിന് ലഭിച്ച അംഗീകാരമാണ് പുലിറ്റ്‌സര്‍ സമ്മാനമെന്ന് ഐസിഐജെയുടെ ഡയറക്ടര്‍ ജെറാര്‍ഡ് റെയ്ല്‍ പ്രതികരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News