കേഡല്‍ നടത്തിയത് പരീക്ഷണ കൊലപാതകങ്ങള്‍; ആസ്ട്രല്‍ പ്രൊജക്ഷന്‍ സാത്താന്‍ സേവയുടെ ഭാഗം; ആത്മാവിനെ വേര്‍തിരിച്ച് അതീന്ദ്രജാലത്തില്‍ അഭയം തേടുന്ന പ്രതിഭാസം

ശരീരത്തില്‍ നിന്ന് ആത്മാവിനെ വേര്‍പിരിച്ച് അതീന്ദ്രജാലത്തിന്റെ മായികലോകത്ത് അഭയം തേടുന്ന പ്രതിഭാസമാണത്രേ ആസ്ട്രല്‍ പ്രൊജക്ഷന്‍. സാത്താന്‍ ആരാധന തന്നെ കേരളത്തില്‍ വിരളമായിരിക്കേ നന്തന്‍കോട് കൊലപാതക കേസിലെ പ്രതിയുടെ വെളിപ്പെടുത്തല്‍ അമ്പരപ്പോടെയാണ് മലയാളികള്‍ കേട്ടത്.

അമേരിക്കയിലും മറ്റും നിലനിന്നിരുന്ന സാത്താന്‍ സേവയുടെ ഭാഗമായാണ് ആസ്ട്രല്‍ പ്രൊജക്ഷന്റെ രംഗപ്രവേശം. ഉദ്ദിഷ്ടകാര്യത്തിനായി സാത്താനെ പ്രീതിപ്പെടുത്തുകയും ആഗ്രഹ സഫലീകരണത്തിന് ആത്മാക്കളോട് കൂട്ടുകൂടുകയുമാണ് ഈ ആഭിചാരത്തിന്റെ ലക്ഷ്യം. സാത്താന്‍ സേവയുടെ മറവില്‍ ഇത്തരം കൊലപാതകങ്ങള്‍ പാശ്ചാത്യലോകത്ത് പതിവാണ്. പരകായ പ്രവേശമെന്ന തരത്തില്‍ നമ്മുടെ കെട്ടുകഥകളില്‍ ഇതിന് സാമാനമായ പ്രചരണങ്ങളുണ്ട്.

രക്തബന്ധുക്കളെ ഒഴിവാക്കുകയാണ് ആസ്ട്രല്‍ പ്രൊജക്ഷന്റെ പ്രധാനഘട്ടം. ഇതുകൊണ്ടുതന്നെയാണ് കേഡല്‍ ജിന്‍സണ്‍ രാജ മാതാപാതാക്കളേയും സഹോദരിയേയും ക്രൂരതയ്ക്ക് ഇരയാക്കിയത്. ബലി മൃഗങ്ങളെ കൊലപ്പെടുത്തും പോലെ തലയോട്ടിയിലേക്കുതന്നെ മഴുകൊണ്ട് മൂവരേയും വെട്ടിവീഴ്ത്തി. നിലവിളിയ്ക്കാന്‍ പൊലുമാകാതെ ഓരോ ജീവനുകളും നിശ്ചലമാകുമ്പോള്‍ അടുത്ത കുരുതിയ്ക്ക് കളമൊരുക്കുകയായിരുന്നു കേഡല്‍ ജിന്‍സണ്‍.

Nanthankode-2

ആസ്ട്രല്‍ പ്രൊജക്ഷന്റെ ഭാഗമായുളള പരീക്ഷണ കൊലപാതകങ്ങളാണ് താന്‍ നടത്തിയതെന്നാണ് കേഡല്‍ ജിന്‍സന്റെ വെളിപ്പെടുത്തല്‍. ഓസ്‌ട്രേലിയയിലെ പഠനകാലത്താണ് ജിന്‍സണ്‍ ആസ്ട്രല്‍ പ്രൊജക്ഷനിലേക്ക് ആകൃഷ്ടനാകുന്നത്. ഫിലിപ്പിന്‍സിലെ എംബിബിഎസ് പഠനം പാതിവഴിയില്‍ ഉപേക്ഷിച്ച് ഇയാള്‍ ആര്‍ട്ടിഫിഷ്യല്‍ എഞ്ചിനീയറിങ്ങിന് ചേരുകയായിരുന്നു. സാത്താന്‍ സേവയ്ക്ക് വശംവദനായ കേഡല്‍ തികച്ചും അന്തര്‍മുഖനാവുകയും കൂട്ടുകാരെയും മറ്റും അകറ്റി.

തികച്ചും മനോനില കൈവിട്ട നിലയിലാണ് കേഡല്‍ ജിന്‍സണ്‍ പൊലീസിന്റെ ചോദ്യം ചെയ്യലിനോട് പ്രതികരിച്ചത്. അത്മാവാണ് ഇക്കാര്യങ്ങള്‍ ചെയ്യുന്നതെന്നു പറയുന്ന കേഡല്‍ ആവേശത്തോടെതന്നെ ആസ്ട്രല്‍ പ്രൊജക്ഷനപ്പറ്റി വിവരിക്കുന്നുണ്ട്. ആസ്ട്രല്‍ പ്രൊജക്ഷനപ്പറ്റി ഇന്റര്‍നെറ്റ് സുഹൃത്തുക്കള്‍ വഴി ജിന്‍സണ്‍ കൂടുതല്‍ പഠനം നടത്തിയിട്ടുണ്ടാകാമെന്നും പൊലീസ് കരുതുന്നു.

Nanthankode-House

ഉറച്ച മനശക്തി, ആത്മനിയന്ത്രണം എന്നിവ ആസ്ട്രല്‍ പ്രൊജക്ഷന് അനിവാര്യമെന്ന് ആഭിചാരക്കാര്‍ വിശ്വസിക്കുന്നു. ശരീരത്തില്‍ നിന്ന് ആത്മാവ് മോചിക്കപ്പെട്ടാല്‍ ചുറ്റുമുളള ലോകത്ത് പാറിപ്പറന്ന് ആഗ്രഹ സാഫല്യം നേടാമെന്ന് ഇവര്‍ കരുതുന്നു. ലോകനിയമങ്ങള്‍ക്കും പ്രകൃതി നിയമങ്ങള്‍ക്കും അതീതരാകാമെന്നാണ് ഇത്തരക്കാരുടെ ചിന്ത. സമാനമായ നിരവധി ആഭിചാര ക്രിയകള്‍ സാത്താന്‍ സേവക്കാര്‍ പിന്തുടരുന്നുണ്ട്.

സ്വപ്നങ്ങളില്‍ കാണുന്നതിനേക്കാള്‍ ഭീകരമായാണ് സാത്താന്‍ സേവക്കാരുടെ ജീവിതരീതിയും ആരാധനയും. ആത്മാവിനെ വിളിച്ചുവരുത്തുന്നതും ആത്മാവ് ശരീരത്തില്‍ പ്രവേശിക്കുന്നതുമൊക്കെ മലയാളികള്‍ക്ക് സിനിമാ കഥകളിലൂടെ പരിചിതമെങ്കിലും ആഭിചാരത്തിന്റെ പേരില്‍ കൂട്ടക്കൊല കേരളത്തിലുണ്ടാകുന്നത് ആദ്യമാണ്. സോഷ്യല്‍ മീഡിയയില്‍ സാത്താന്‍ സേവക്കാരുടെ സംഘം ശക്തമാകുന്ന സാഹചര്യത്തില്‍ കൂടിയാണ് തിരുവനന്തപുരം നന്തന്‍കോട്ടെ കൂട്ടകൊലപാതം കണ്ട് കേരളം ഞെട്ടുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here