സഞ്ജുവിന് ഐപിഎല്ലിലെ ആദ്യ സെഞ്ച്വറി; നേട്ടം 63 പന്തില്‍; ഡെയര്‍ ഡെവിള്‍സിന് 97 റണ്‍സ് വിജയം

പൂനെ: ഐപിഎല്‍ 2017 സീസണില്‍ ആദ്യ സെഞ്ച്വറി നേടി സഞ്ജു വി സാംസണ്‍. സഞ്ജുവിന്റെ സെഞ്ച്വറിയുടെ കരുത്തില്‍ ഡല്‍ഹി ഡെയര്‍ ഡെവിള്‍സ് 97 റണ്‍സിന് ജയിച്ചു. പൂനെ റൈസിംഗ് ജയ്ന്റസിനെതിരായ മത്സരത്തിലാണ് സഞ്ജുവിന്റെയും നേട്ടം. 63 പന്തില്‍ 102 നേടിയ സഞ്ജു പത്തൊന്‍പതാമത്തെ ഓവറില്‍ പുറത്തായി. ഐപിഎല്ലിലെ സഞ്ജുവിന്റെ ആദ്യ സെഞ്ച്വറിയാണ് ഇത്. 8 ഫോറും 5 സിക്‌സും അടങ്ങുന്നതായിരുന്നു സഞ്ജുവിന്റെ ഇന്നിംഗ്‌സ്. ഐപിഎല്‍ പത്താം എഡിഷനിലെ ആദ്യ സെഞ്ച്വറി കൂടിയാണിത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here