ജിഷ്ണുവിന്റെ മരണം; പ്രതികളുടെ ജാമ്യത്തിനെതിരെ സർക്കാർ സുപ്രീംകോടതിയിലേക്ക്; ജിഷ്ണുവിനു നീതി കിട്ടിയെന്നു അമ്മ മഹിജ; സർക്കാരിൽ പൂർണ വിശ്വാസം

തിരുവനന്തപുരം: ജിഷ്ണുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ സുപ്രീംകോടതിയെ സമീപിക്കും. കേസിലെ പൊലീസ് കണ്ടെത്തലുകൾ കോടതി തള്ളിയത് സർക്കാർ ചോദ്യംചെയ്യും. ജിഷ്ണുവിനു നീതി കിട്ടിയെന്നും സർക്കാരിൽ വിശ്വാസമുണ്ടെന്നും ജിഷ്ണുവിന്റെ അമ്മ മഹിജ പറഞ്ഞു. ആശുപത്രി വിട്ട ജിഷ്ണുവിന്റെ കുടുംബം നാട്ടിലെക്ക് മടങ്ങി.

ജിഷ്ണു പ്രണോയിയുടെ ദുരൂഹമരണവുമായി ബന്ധപ്പെട്ട കേസിൽ രണ്ടു പ്രതികൾക്കു കൂടി കോടതി ജാമ്യം അനുവദിച്ച സാഹചര്യത്തിലാണ് സർക്കാർ വീണ്ടും സുപ്രീംകോടതിയെ സമീപിക്കുന്നത്. പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്ന് സർക്കാർ ആവശ്യപ്പെടും. കേസിലെ പൊലീസ് കണ്ടെത്തലുകൾ തള്ളിയാണ് കഴിഞ്ഞ ദിവസം ഹൈക്കോടതി ഒളിവിൽ കഴിഞ്ഞിരുന്ന അധ്യാപകനായ സി.പി പ്രവീണിനും പരീക്ഷാ ചുമതലയുള്ള ഡിബിനും ഹൈക്കോടതി ജാമ്യം അനുവദിച്ചത്. പൊലീസ് കണ്ടെത്തലുകൾ തള്ളിയതും സർക്കാർ ചോദ്യം ചെയ്യും.

പൊലീസ് പിടികൂടിയ കേസിലെ മൂന്നാംപ്രതിയായ വൈസ് പ്രൻസിപ്പൽ എൻ.കെ ശക്തിവേലിന്റെ ജാമ്യാപേക്ഷ റദ്ദാക്കണമെന്നും സർക്കാർ സുപ്രീംകോടതിയിൽ ആവശ്യപ്പെടും. കേസന്വേഷണവുമായി ബന്ധപ്പെട്ട് ഈ പ്രതികളെയെല്ലാം വിശദമായി ചോദ്യം ചെയ്യേണ്ടതുണ്ടെന്നു സർക്കാർ കോടതിയെ അറിയിക്കും. നേരത്തെ നെഹ്‌റു കോളജ് ചെയർമാൻ കൃഷ്ണദാസിന് ജാമ്യം നൽകിയതിനെ എതിർത്തും സർക്കാർ സുപ്രീംകോടതിയെ സമീപിച്ചിരുന്നു.

അതിനിടെ ചികിത്സയിൽ കഴിഞ്ഞിരുന്ന ജിഷ്ണുവിന്റെ അമ്മ മഹിജയും ബന്ധു ശ്രീജിത്തും ആശുപത്രി വിട്ടു. ജിഷ്ണുവിനു നീതി കിട്ടിയെന്നും സർക്കാരിൽ വിശ്വാസമുണ്ടെന്നും ജിഷ്ണുവിന്റെ അമ്മ മഹിജ പറഞ്ഞു. കരാർ പൂർണമായും നടപ്പാക്കുമെന്നാണു പ്രതീക്ഷയെന്നും ശ്രീജിത്ത് പ്രതികരിച്ചു. ആശുപത്രി വിട്ട ശേഷം ജിഷ്ണുവിന്റെ കുടുബം കവയത്രി സുഗതകുമാരിയുമായി കൂടിക്കാഴ്ച നടത്തി. തുടർന്ന് അവർ നാട്ടിലേക്കു മടങ്ങി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News