രണ്ട് മാസം കൊണ്ട് ശരീരഭാരം കുറഞ്ഞത് 242 കിലോഗ്രാം; ജീവിതത്തില്‍ ശുഭപ്രതീക്ഷയോടെ ഇമാന്‍ അഹമ്മദ്; ശരീരക്രമം നിയന്ത്രണത്തിലെന്ന് ഡോക്ടര്‍മാര്‍

മുംബൈ : ലോകത്തിലെ ഏറ്റവും ഭാരം കൂടിയ വനിത ഇമാന്‍ അഹമ്മദിന്റെ ജീവിതത്തിന് ശുഭപ്രതീക്ഷ. 500 കിലോ ശരീരഭാരവുമായി ഈജിപ്റ്റില്‍ നിന്ന് ഇന്ത്യയില്‍ എത്തിയ ഇമാന്റെ ശരീരഭാരം രണ്ട് മാസം കൊണ്ട് 242 കിലോ ആയി കുറഞ്ഞു. ഇമാനെ ചികിത്സിക്കുന്ന മുംബൈ സെയ്ഫി ആശുപത്രിയിലെ ഡോ. മുസഫല്‍ ലകഡവാലയാണ് സന്തോഷ വാര്‍ത്ത പങ്കുവെച്ചത്.

ഇമാന്റെ ഹൃദയം, വൃക്കകള്‍, ശ്വാസകോശം, ഫ്‌ളൂയിഡ് നില എന്നിവ നിയന്ത്രണത്തിലാണെന്ന് ഡോക്ടര്‍ പറഞ്ഞു.

അമിതഭാരം മൂലം 20 വര്‍ഷമായി വീട്ടിനുളളില്‍ തളയ്ക്കപ്പെട്ട ഇമാനെ പ്രത്യേക വിമാനത്തിലാണ് ഈജിപ്റ്റില്‍ നിന്ന് മുംബൈയിലെത്തിച്ചത്. മൂന്ന് വര്‍ഷം മുന്‍പ് ഹൃദയാഘാതം ഉണ്ടായി. ഇതേത്തുടര്‍ന്ന് ഇമാന്റെ വലതുവശവും തളര്‍ന്നുപോയി. മുംബൈയിലെത്തിച്ച ഇമാന് ദ്രാവക രൂപത്തിലുളള ഭക്ഷണത്തിലൂടെ ശരീരഭാരം ആദ്യം 490 കിലോയില്‍ നിന്ന് 340 കിലോയായി കുറച്ചു.

പിന്നീടായിരുന്നു ശസ്ത്രക്രിയ. ശസ്ത്രക്രിയയ്ക്ക് ശേഷം 13 ദിവസം കൊണ്ട് 98 കിലോ കുറഞ്ഞു. ഒന്നരവര്‍ഷം കൊണ്ട് 150 കിലോയെങ്കിലും കുറയ്ക്കാനാകുമെന്നായിരുന്നു ഡോക്ടര്‍മാരുടെ പ്രതീക്ഷ. എന്നാല്‍ പ്രതീക്ഷകളെയെല്ലാം ഞെട്ടിച്ചുകൊണ്ടാണ് ഇമാന്റെ ശരീര ഭാരം ചുരുങ്ങിയ കാലം കൊണ്ട് നേര്‍പകുതിയായി കുറഞ്ഞത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here