ഗ്ലാമര്‍വേഷങ്ങള്‍ ചെയ്തതില്‍ കുറ്റബോധമില്ലെന്ന് ഭാനുപ്രിയ; കാണാന്‍ ഭംഗിയുണ്ടെന്ന് പറഞ്ഞാല്‍ അതിലെന്താണ് തെറ്റ്; മോഹന്‍ലാന്‍ വലിയ നടനും മനുഷ്യനും; മമ്മൂട്ടി മിതഭാഷിയെന്നും ഭാനുപ്രിയ

ഗ്ലാമര്‍വേഷങ്ങള്‍ ചെയ്തതില്‍ തെല്ലും കുറ്റബോധമില്ലെന്ന് നടി ഭാനുപ്രിയ. കാണാന്‍ ഭംഗിയുണ്ടെന്ന് ഒരാള്‍ പറഞ്ഞാല്‍ അതില്‍ സന്തോഷിക്കുന്നതില്‍ എന്താണ് കുഴപ്പമെന്നും ഭാനുപ്രിയ ചോദിക്കുന്നു. രാജശില്‍പിയിലൂടെയും അഴകിയ രാവണനിലൂടെയും മലയാളികളുടെ മനസില്‍ ചേക്കേറിയ ഭാനുപ്രിയ ഒരു മലയാള മാഗസിനു നല്‍കിയ അഭിമുഖത്തിലാണ് മനസുതുറന്നത്.

വിവിധ ഭാഷകളിലായി കുറേ ഗ്ലാമര്‍ വേഷങ്ങള്‍ ചെയ്തു. അതില്‍ തെറ്റില്ല. എല്ലാത്തിനും തന്റേതായ നിയന്ത്രണ രേഖകള്‍ ഉണ്ടായിരുന്നെന്നും ഭാനുപ്രിയ പറയുന്നു. ഹിന്ദിയിലും തെലുങ്കിലുമായിരുന്നു അത്തരം വേഷങ്ങള്‍ കൂടുതല്‍. അതെല്ലാം കൊമേര്‍ഷ്യല്‍ ചിത്രങ്ങളായിരുന്നു. തന്റെ വേഷങ്ങള്‍ വൃത്തികെട്ട തലങ്ങളിലേക്ക് പോയിട്ടില്ല. വിട്ടുകാര്‍ക്ക് അക്കാര്യത്തില്‍ തന്നെ നന്നായി അറിയാമായിരുന്നെന്നും ഭാനുപ്രിയ വെളിപ്പെടുത്തി.

മോഹന്‍ലാല്‍ ഒരു വലിയ നടന്‍ മാത്രമല്ല, ഒരു വലിയ മനുഷ്യന്‍ കൂടിയാണെന്ന് രാജശില്‍പിയുടെ ചിത്രീകരണസമയത്ത് മനസ്സിലായെന്നാണ്. ഭാനുപ്രിയയുടെ അഭിപ്രായം. മമ്മൂട്ടി മിതഭാഷിയായിരുന്നെന്നും ഭാനുപ്രിയ പറയുന്നു.

രാജശില്‍പ്പിയില്‍ മോഹന്‍ലാലിനൊപ്പം വേഷമിട്ട ഭാനുപ്രിയ വശ്യസൗന്ദര്യത്തിന്റെ സമാനതകളില്ലാത്ത പ്രകടനമാണ് അഭ്രപാളികളില്‍ പകര്‍ന്നത്. അഴകിയ രാവണനിലെ പ്രണയമണിതൂവല്‍ പൊഴിയും പവിഴ മഴ’ എന്ന സൂപ്പര്‍ ഹിറ്റ് ഗാനത്തിലൂടെ വീണ്ടും മലയാളികളെ ഭാനുപ്രിയ വിസ്മയിപ്പിച്ചു. നൃത്തത്തിന് പ്രധാന്യമുളള വേഷങ്ങളായിരുന്നു അധികവും.

കുറച്ചുചിത്രങ്ങളേ മലയാളത്തില്‍ ഭാനുപ്രിയ അഭിനയിച്ചിട്ടുളളൂ. എങ്കിലും തെന്നിന്ത്യയിലെ ശ്രീദേവി ആര് എന്ന ചോദ്യത്തിന് ഭാനുപ്രിയ എന്ന ഉത്തരമാണ് മലയാളികള്‍ക്ക് മുന്നിലുളളത്. ഭാനുപ്രിയയുടെ അഭിനയമികവും സൗന്ദര്യവും. വര്‍ഷങ്ങള്‍ക്കുശേഷവും മലയാളികള്‍ മറക്കുന്നില്ലെന്നതിന് തെളിവാണത്.1980 മുതല്‍ 1990 കാലഘട്ടങ്ങളിലാണ് ഭാനുപ്രിയ സിനിമാലോകത്ത് നിറഞ്ഞുനിന്നത്. വിവിധ ഭാഷകളിലായി നൂറിലധികം ചിത്രങ്ങളില്‍ വേഷമിട്ട ഭാനുപ്രിയ വീണ്ടും സിനിമയില്‍ സജീവമാകാന്‍ തയ്യാറെടുക്കുന്നെന്നാണ് റിപ്പോര്‍ട്ടുകള്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News