നന്തന്‍കോട് കുടുംബ കൊലപാതകം ഞെട്ടിക്കുന്നത്; സമൂഹത്തില്‍ സൃഷ്ടിച്ചത് ഭയവും വിഷമവും; വേണ്ടത് സാമൂഹിക നന്മയ്ക്ക് വേണ്ടിയുള്ള ശാസ്ത്രീയ പരിശോധന

അടുത്തിടെ നടന്ന കുടുംബ കൊലപാതകം സമൂഹത്തെ ആകെ ഞെട്ടിച്ചിരിക്കുന്നു. സമൂഹത്തില്‍ ഒന്നാകെ ഭയവും വിഷമവും ഇത് സൃഷ്ടിച്ചിട്ടുണ്ട്. ദുരൂഹതയുടെ കരിനിഴല്‍ വീഴ്തിയിട്ടുണ്ട്. സ്വന്തം മാതാപിതാക്കളെയും സഹോദരിയെയും ഒന്നാകെ ഒരു കാരണവുമില്ലാതെ ഒരാള്‍ കൊലപ്പെടുത്തിയിരിക്കുന്നതാണ് മാതാപിതാക്കളില്‍ ആശങ്ക സൃഷടിച്ചിരിക്കുന്നത്. അത് കൊണ്ട് തന്നെ ഇവിടെ ശാസ്ത്രീയവും മന:ശാസ്ത്രപരവുമായ ഒരു പരിശോധന സാമൂഹിക നന്മയെ കരുതി ആവശ്യമാണ്.

സമൂഹത്തില്‍ പടര്‍ന്നിരിക്കുന്ന ദുരൂഹത അകറ്റുന്നതിന് ഇത് ആവശ്യമാണ്. തങ്ങളുടെ മക്കളും ഈ രീതിയില്‍ നീങ്ങുമെന്ന മാതാപിതാക്കളുടെ ഭയം ദുരീകരിക്കേണ്ടതുണ്ട്. ഒരു കുടുംബത്തിലെ അംഗങ്ങളെ ഒന്നാകെ ഒരാള്‍ കൂട്ടക്കൊല ചെയ്തിരിക്കുന്നു. സ്വന്തം മകന്‍ തന്റെ അച്ഛന്‍, അമ്മ, സഹോദരി, അടുത്ത ബന്ധു എന്നിവരെ ഒന്നൊന്നായി ദിവസങ്ങള്‍ നീണ്ടു നിന്ന പ്രവര്‍ത്തിയിലൂടെ കൊലപാതകം ചെയ്തിരിക്കുന്നുവെന്നാണ് ഇപ്പോള്‍ പുറത്തു വന്ന് കൊണ്ടിരിക്കുന്ന വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്.

അവസാനത്തെ കൊലപാതകവും നടത്തിയ ശേഷം അവയെ എല്ലാം ബാത്ത് റൂമിലിട്ട് മുന്‍കൂട്ടി വാങ്ങി കരുതിയ പെട്രോള്‍ ഒഴിച്ച് കത്തിച്ചിരിക്കുന്നു. കൂട്ടത്തില്‍ ഒരു ഡമ്മിയെയും ഉണ്ടാക്കി കത്തിക്കുകയുണ്ടായി അടുത്ത ബന്ധുവിനെ കൊന്ന് തുണ്ടമാക്കി ചാക്കില്‍ കെട്ടി വച്ചിരിക്കുന്നു. ഒടുവില്‍ രാത്രിയില്‍ മതില്‍ ചാടിക്കടന്ന് രക്ഷപ്പെട്ടിരിക്കുന്നു.

രണ്ട് ദിവസങ്ങള്‍ക്ക് ശേഷം വീണ്ടും തിരുവനന്തപുരം റയില്‍വേ സ്റ്റേഷനില്‍ പ്രത്യക്ഷപ്പെടുകയുണ്ടായി. റെയില്‍വേ പോലീസ് കസ്റ്റടിയില്‍ എടുത്ത് പരിശോധിച്ചപ്പോള്‍ മദ്രാസില്‍ നിന്ന് തിരികെ വന്നതാണെന്ന് മനസിലായി. പുളളി പോലീസിനോട് കുറ്റം സമ്മതിച്ചിരിക്കുന്നു. ആത്മാവിനെ ശരീരത്തില്‍ നിന്ന് വേര്‍പെടുവിച്ച് നടത്തുന്ന ഗവേഷണത്തില്‍ (Atsral Projection) താന്‍ ഏര്‍പ്പെട്ടിരിക്കുകയാണെന്ന് പോലീസുകാരോട് പുള്ളി വെളിപ്പെടുത്തുകയുണ്ടായി.

എന്താണ് സാധ്യതകള്‍?

ഇവിടെ വിവിധ സാധ്യതകള്‍ ഉണ്ട്.
പുള്ളിയുടെ മാനസികാവസ്ഥ ശരിയല്ല. ഇത് ഇതിനകം എല്ലാവര്‍ക്കും വെളിവായിട്ടുണ്ട്. schiztoypal personaltiy disorder, schizophrenia, മയക്ക് മരുന്ന് അടിമ, ഉന്മാദരോഗം എന്നിവയില്‍ ഏതെങ്കിലും spychitaric disorder പുള്ളിക്ക് ഉണ്ടാകാം. കേവലമായ വ്യക്തി വൈരാഗ്യത്തിന്റെ പേരില്‍ കുടുബത്തിലെ എല്ലാവരെയും ഒരേ പോലെ കൊന്നൊടുക്കില്ല. ആരെയെങ്കിലും കൊന്നെന്ന് വരാം. കുടുംബ ബന്ധുവിനെ കൂടി കൊല്ലില്ല.

Borderline/ Antisocial personaltiy disorder / criminal behaviour എന്നിങ്ങനെ ആണെങ്കില്‍ പുള്ളി കൊലക്ക് ശേഷം രക്ഷപ്പെട്ട് പിന്നെ തിരുവനന്തപുരത്തേക്ക് തിരികെ വരികില്ല. എവിടെയെങ്കിലും പോയി ഒളിക്കുകയോ ഉളളൂ. പുള്ളി തിരികെ വരികയാണ് ചെയ്തത്. ഇവിടെ ഏറ്റവും സാധ്യത പുളളിക്കാരന്‍ schiztoypal personaltiy disorder (schizophrenia spetcrum) ഉളള ആളായിരിക്കും.

ഇത്തരക്കാര്‍ക്ക് ഒറ്റപ്പെട്ട അസാധാരണ സ്വഭാവം (odd eccetnric), അന്ധവിശ്വാസ ചിന്തകള്‍ (supertitious beliefs), അതീന്ദ്രിയ ജ്ഞാനമുണ്ടെന്ന തോന്നല്‍, അതീന്ദ്രിയ ആശയ വിനിമയ ശേഷിയുണ്ടെന്ന തോന്നല്‍, ഉള്‍വിളി, ഇല്ലാത്തതിനെ ഉണ്ടെന്ന പോലെ കാണല്‍ (illusion) എന്നിങ്ങനെയുള്ള സ്ഥായിയായ സ്വഭാവരീതിയുമായി ഒറ്റതിരിഞ്ഞ ജീവിതമായിരിക്കും ഇവര്‍ നയിക്കുന്നത്.

കൗമാരകാലത്ത് തന്നെ ഇത്തരം വ്യക്തിത്വ വൈകൃതം പ്രകടമാകാം. ഒറ്റതിരിഞ്ഞ പ്രകൃതക്കാരായിട്ടാകാം ഇവര്‍ അറിയപ്പെടുക. സൗമ്യഭാഷിയായും തോന്നാം. ഇത്തരം വ്യക്തിത്വ വൈകൃതക്കാരില്‍ ചിലര്‍ തുടര്‍ന്ന് സ്‌കീസോഫ്രീനിയ എന്ന മാരക മാനസിക രോഗത്തിലേക്ക് നീങ്ങാറുണ്ട്. അവര്‍ക്ക് deinsionsഉം Hallucinationsഉം തുടര്‍ന്ന് ഉണ്ടാകാം. ഇത്തരക്കാര്‍ ചിലപ്പോള്‍ മാജിക്കല്‍ ചിന്തകളിലേക്കും ആസൂത്രിത പ്രവര്‍ത്തികളിലേക്കും നീങ്ങാം.

മറ്റൊരു സാധ്യത പുള്ളിക്ക് ഇതേവരെയും Diagnose ചെയ്യാത്ത സ്‌കീസോഫ്രീനിയ ഉണ്ടാകാം. അതിന്റെ ഭാഗമായി ഒരാള്‍ ഇത്തരം ആസൂത്രിത പ്രവര്‍ത്തികള്‍ നടത്താന്‍ സാധ്യതയുണ്ട്. ഏതായാലും പോലീസിന്റെ ചോദ്യം ചെയ്യലില്‍ പരസ്പരബന്ധം ഇല്ലാതെയും മാജിക്കല്‍ ചിന്തകളുമൊക്കെ പ്രകടിപ്പിക്കുന്ന സാഹചര്യത്തില്‍ spychitary consultation വേണ്ടി വരും. ഈ രീതിയിലാണ് കാര്യങ്ങള്‍ നീങ്ങുന്നത്.

മന:പൂര്‍വ്വം മാനസിക രോഗം നടിക്കുന്ന ഒരാളുടെ ശരീരഭാഷയല്ല അയാള്‍ക്ക് ഉള്ളത്. മാത്രവുമല്ല രോഗം നടിക്കുന്ന സ്വബോധമുളള ഒരാള്‍ തിരുവനന്തപുരത്തേക്ക് സ്വയം തിരികെ വരില്ല. ഭൗതിക ശരീരത്തില്‍ നിന്നും സ്വയം ആത്മാവിനെ വേര്‍പെടുത്തി പുറത്ത് സഞ്ചരിക്കാന്‍ വിടുന്ന പ്രവര്‍ത്തിയില്‍ ഏര്‍പ്പെടുന്നുവെന്ന് സ്വയം അവകാശപ്പെടുന്ന ഒരാള്‍ സ്വയം തോന്നുന്ന ഒരു dreamy stateല്‍ എന്നാണ് neuro science പറയുന്നത്. ഒരാള്‍ അങ്ങിനെ ചെയ്തുവെന്ന് സ്വയം അവകാശപ്പെടുമ്പോഴും പറയുമ്പോഴും അത് വസ്തുതാപരമായി ആധുനിക മന:ശാസ്ത്രം ഇതേ വരെ അംഗീകരിച്ചിട്ടില്ല.

delusion, Hallucination എന്നിങ്ങനെയുള്ള സ്‌കീസോഫ്രീനിയ ലക്ഷണങ്ങള്‍ ഉള്ളവര്‍ ഇത്തരം അതീന്ദ്രിയ ആശയ വിനിമയ ശേഷികള്‍, dreamy state എന്നിവ സ്വയം അവകാശപ്പെടാറുണ്ട്.

ഇങ്ങിനെ ആണെങ്കില്‍ പുള്ളിയുടെ മാനസിക രോഗം കണ്ടെത്തിയില്ലേ? സൈക്യാട്രിസ്റ്റിനെ കാണിച്ചില്ലെ? ചികിത്സ തേടിയില്ലെ എന്നീ ചോദ്യങ്ങള്‍ പ്രസക്തമാണ്. ഒരു പക്ഷെ ആരും കണ്ടെത്തിയില്ലെന്ന് വരാം. ചികിത്സ തേടിയിട്ടുണ്ടാകാം. വിവരങ്ങള്‍ ഇനിയും പുറത്ത് വരാം.
എന്തായാലും ഇത്തരം സംഭവങ്ങള്‍ മാതാപിതാക്കളുടെയും സമൂഹത്തിന്റെയും കണ്ണ് തുറപ്പിക്കേണ്ടതാണ്.

മാനസിക രോഗങ്ങള്‍ക്ക് അന്ധവിശ്വാസ ചികിത്സയുടെ പിറകെ പോകുന്നവരും ചിന്തിക്കുക. മാനസിക രോഗങ്ങളെ കുറിച്ച് സമൂഹത്തില്‍ ശാസ്ത്രീയ അവബോധം സൃഷ്ടിക്കേണ്ടതിന്റെ ആവശ്യകതയാണ് ഇവിടെ വെളിവാകുന്നത്. കേവലം ഭ്രമാത്മകമായി ചലച്ചിത്രങ്ങളില്‍ ചിത്രീകരിക്കപ്പെടുന്ന രംഗങ്ങള്‍ സമൂഹത്തില്‍ തെറ്റിദ്ധാരണയും അന്ധവിശ്വാസങ്ങളും കൂടുതല്‍ പ്രചരിപ്പിക്കുന്നതിനാണ് ഇടയാക്കിയിട്ടുള്ളത്.

ഇത്തരം കേസുകള്‍ മുന്‍നിര്‍ത്തി സമൂഹത്തില്‍ നരബലിയും കോഴിബലിയും ധ്യാനവും പ്രത്യേക ശത്രു സംഹാര പ്രാര്‍ത്ഥനകളും സമൂഹത്തില്‍ തല്‍പ്പരകക്ഷികള്‍ പ്രചരിപ്പിക്കാന്‍ സാധ്യത അധികമാണ്. സമൂഹത്തില്‍ മാനസികാരോഗ്യ ചിന്തകള്‍ പ്രചരിപ്പിക്കുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News