കൊല്ലം പുനലൂരിൽ വാഹനാപകടത്തിൽ മൂന്നു മരണം; അപകടം കെഎസ്ആർടിസി ബസും ആംബുലൻസും കൂട്ടിയിടിച്ച്

കൊല്ലം: പുനലൂരിൽ ആംബുലൻസും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മൂന്നു പേർ മരിച്ചു. പുനലൂർ കുന്നിക്കോട്ടായിരുന്നു അപകടം. ആംബുലൻസ് ഡ്രൈവർ ഉൾപ്പെടെ മൂന്നു പേരാണ് മരിച്ചത്. മരിച്ചവരെല്ലാം പത്തനാപുരം സ്വദേശികളാണ്. നിരവധി പേർക്ക് അപകടത്തിൽ പരിക്കേറ്റു. ഇവരിൽ പലരുടെയും നില ഗുരുതരമാണെന്നാണു സൂചന.

തിരുവനന്തപുരത്തേക്കു വരുകയായിരുന്നു ആംബുലൻസ്. തിരുവനന്തപുരത്തു നിന്നു പുനലൂരിലേക്കു വരുകയായിരുന്നു കെഎസ്ആർടിസി ബസ്. മരിച്ചവരുടെ പേരുവിവരങ്ങൾ ലഭ്യമായിട്ടില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News