നാലു പന്തുകളിൽ നിന്നു പിറന്നത് 92 റൺസ്; ബൗളറുടെ പ്രകടനത്തിൽ തല പെരുത്ത് ക്രിക്കറ്റ് ലോകം

നാലു പന്തുകളിൽ നിന്നു പിറന്നത് 92 റൺസ്. കെട്ടുകഥയാണെന്നൊന്നും വിചാരിക്കേണ്ട. സത്യകഥ തന്നെയാണ്. ബംഗ്ലാദേശിലെ ഒരു ബൗളറുടെ പ്രകടനം കണ്ടു തലപെരുത്തിരിക്കുകയാണ് ക്രിക്കറ്റ് ലോകം. ധാക്കയിലെ ലാൽമാറ്റിയ ക്ലബിന്റെ ബൗളറായ സുജൻ മഹ്മൂദാണ് പിടിവിട്ട ബൗളിംഗ് നടത്തി ടീമിനെ ഞെട്ടിച്ചത്. കേവലം നാലു പന്തുകളിൽ 92 റൺസാണ് സുജൻ മഹ്മൂദ് വഴങ്ങിയത്.

ധാക്ക സെക്കൻഡ് ഡിവിഷൻ ക്രിക്കറ്റ് ലീഗിലാണ് സംഭവം. 15 നോബോളുകളും 13 വൈഡുകളുമാണ് താരം എറിഞ്ഞത്. വൈഡുകളെല്ലാം തന്നെ കീപ്പറെയും വെട്ടിച്ച് ബൗണ്ടറി ലൈൻ കടന്നു. സുജൻ മഹ്മൂദിൻറെ ബൗളിംഗ് കണ്ട് അന്തംവിട്ട കീപ്പർ ഒടുവിൽ ബൗണ്ടറി ലൈനിലരികിലാണ് കീപ്പ് ചെയ്തത്. ഒടുവിൽ വൈഡോ നോബോളോ അല്ലാതെ എറിഞ്ഞ നാലു പന്തുകളിൽ നിന്ന് എതിരാളികൾ 12 റൺ അടിച്ചെടുക്കുകയും ചെയ്തു.

എന്നാൽ മൽസരത്തിലെ മോശം അമ്പയറിംഗിനോടുള്ള പ്രതിഷേധം മൂലമാണ് താൻ ഇങ്ങനെ ചെയ്തതെന്നാണ് സുജൻ മഹ്മൂദിൻറെ വാദം. ഒരു അന്താരാഷ്ട്ര മത്സരത്തിൽ ഒരോവറിൽ വഴങ്ങിയിട്ടുള്ള പരമാവധി റൺസ് 36 ആണ്. എല്ലാ പന്തുകളിലും സിക്‌സർ പറത്തിയുള്ള റെക്കോർഡ് ഏകദിനത്തിലും ട്വൻറി-20യിലും പിറന്നിട്ടുണ്ട്. ഒരു ഫസ്റ്റ് ക്ലാസ് മത്സരത്തിൽ ഒരോവറിൽ 77 റൺസാണ് പരമാവധി വഴങ്ങിയിട്ടുള്ളത്, 1990-ൽ കാൻഡ്്‌ബെറിക്കെതിരായ മത്സരത്തിൽ വെല്ലിംഗ്ടണിന്റെ റോബർട്ട് വാൻസാണ് ഓവറിൽ 77 റൺ വഴങ്ങിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here