വേലിയിലിരുന്ന പാമ്പിനെ എടുത്ത് തോളിലിട്ട അവസ്ഥയായി ഷാജഹാനും തോക്ക് സ്വാമിയും; കോക്ക്‌ടെയിൽ കാണാം

വേലിയിലിരുന്ന പാമ്പിനെ എടുത്ത് തോളിലിട്ട അവസ്ഥയായി എന്നു കേട്ടിട്ടില്ലേ. അതുപോലെ സമൂഹത്തെ ഉദ്ധരിക്കാൻ പോയതിന്റെ പേരിലാണ് ഷാജഹാനും തോക്ക് സ്വാമിക്കും ജയിലിൽ കിടക്കേണ്ടി വന്നത്. ഇങ്ങനെ സമൂഹത്തെ ഉദ്ധരിക്കാൻ നടക്കുമ്പോൾ സൂക്ഷിച്ചും കണ്ടുമൊക്കെ ചെയ്യണ്ടേ.

നമ്മുടെ തോക്ക് സ്വാമിയുടെ കാര്യം ശരിക്കും പറഞ്ഞാൽ കഷ്ടമാണ്. ആശാന്റെ നിഴൽ എവിടെ കണ്ടാലും പൊലീസ് തൂക്കിയെടുത്ത് അകത്തിടും. സ്വാമിയുടെ പൂർവാശ്രമമാണ് ഈ പ്രശ്‌നങ്ങൾക്കെല്ലാം കാരണം. പൂർവാശ്രമത്തിലും ടിയാൻ സ്വാമിയായിരുന്നുവെന്നും തോക്കും കുന്തവുമൊക്കെയാണ് കളിക്കോപ്പെന്നും എല്ലാവർക്കും അറിയാമല്ലോ. പ്രത്യേകിച്ച് ഇവിടുത്തെ പൊലീസുകാർക്ക്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News