സദ്യയുണ്ണാന്‍ എത്തുന്നത് വാനര സംഘം; അച്ചടക്കത്തോടെ ഭക്ഷണം അകത്താക്കും; നരവംശ ശാസ്ത്രജ്ഞര്‍ക്കും പഠന വിഷയമായി കോന്നിയിലെ കുരങ്ങന്മാര്‍

പത്തനംതിട്ട : കോന്നി കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവില്‍ സദ്യയുണ്ണാന്‍ ദിവസവും എത്തുന്നത് എഴുപതോളം വാനരന്‍മാര്‍. പ്രകൃതിയാണ് ദൈവം എന്നതാണ് ഈ കാവിലെ സങ്കല്‍പം. ജീവജാലങ്ങള്‍ക്ക് ഭക്ഷണം നല്‍കുന്നതാണ് ക്ഷേത്രത്തിലെ പ്രധാന വഴിപാട്. ഹനുമാന്റെ പ്രീതിക്കായാണ് വാനരയൂട്ട് നടത്തുന്നത്.

എല്ലാദിവസവും ഉച്ചയ്ക്ക് 12 മണിയോടെ വനത്തില്‍ നിന്ന് വാനരന്‍മാര്‍ സദ്യയുണ്ണാന്‍ എത്തും. അച്ചടക്കത്തോടെ വന്നിരുന്ന് വാനരപ്പട സദ്യ അകത്താക്കും. 501 രൂപയാണ് വാനര സദ്യയുടെ വഴിപാട് തുകയായി ഭക്തര്‍ നല്‍കേണ്ടത്. വാനര സദ്യയ്ക്കായി പ്രത്യേക കലവറ ക്ഷേത്രത്തിലുണ്ട്. മീനുകള്‍ക്കും ഇവിടെ സദ്യ നല്‍കാറുണ്ട്.

ഭക്തജനങ്ങള്‍ വഴിപാടായി എന്നും വാനരന്മാര്‍ക്ക് സദ്യ നല്‍കി വരുന്നു. പഴവര്‍ഗങ്ങളും ചോറും കറികളും ചേര്‍ന്നുള്ള വാനര സദ്യ ഇതിനോടകം തന്നെ ലോക ശ്രദ്ധ ആകര്‍ഷിച്ചിട്ടുണ്ട്. ജപ്പാനില്‍ നിന്നുള്ള നരവംശ ശാസ്ത്രഞ്ജര്‍ കാവിലെ സദ്യ ഉണ്ണാന്‍ എത്തുന്ന വാനരന്മാരെ പഠന വിഷയമാക്കിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News