റൊഡാള്‍ഡൊയുടെ ചരിത്രനേട്ടം നിലനിര്‍ത്തിയത് റയല്‍ മാഡ്രിഡിന്റെ പ്രതീക്ഷ; എവേ ഗോളുകളുടെ മുന്‍തൂക്കത്തില്‍ സെമിക്കരികെ; സെമി കാണാന്‍ വേണ്ടത് മൂന്ന് ഗോള്‍ വ്യത്യാസം

613 മിനിറ്റ് നീണ്ട ഗോള്‍വരള്‍ച്ചക്ക് ക്രിസ്റ്റ്യാനോ റൊണള്‍ഡോ ചരിത്ര നേട്ടത്തോടെ വിരാമം കുറിച്ചപ്പോള്‍ ചാമ്പ്യന്‍സ് ലീഗിന്റെ സെമിക്കരികിലാണ് റയല്‍ മാഡ്രിഡ്. ക്രിക്കറ്റില്‍ സ്ഥിരം കാണുന്ന സെഞ്ച്വറി നേട്ടം ചാമ്പ്യന്‍സ് ലീഗിലെ ഗോള്‍വേട്ടയില്‍ കുറിച്ചാണ് ക്രിസ്റ്റ്യാനൊ ഗോള്‍വഴിയിലേക്ക് തിരിച്ചെത്തിയത്.

കഴിഞ്ഞ സെപ്റ്റംബറിന് ശേഷം ആദ്യമായാണ് ചാമ്പ്യന്‍സ് ലീഗില്‍ ക്രിസ്റ്റ്യാനോയുടെ ബൂട്ട് ഗോള്‍ വഴി കണ്ടെത്തിയത്. ലോകം ഉറ്റു നോക്കിയ പോരാട്ടത്തില്‍ റയല്‍ ഒരു ഗോളിന് പിന്നില്‍ നില്‍ക്കുമ്പോഴാണ് ചരിത്ര നേട്ടത്തിലേക്ക് ക്രിസ്റ്റ്യാനോ അവതരിച്ചത്. ശരിക്കും ക്രിസ്റ്റ്യാനോ ടച്ചുള്ള ക്ലാസിക്ക് ഗോളുകള്‍ തന്നെയായിരുന്നു അലയന്‍സ് അരീനയില്‍ ബയേണിനെതിരെ കണ്ടത്.

ആര്‍തൂറോ വിദാലിന്റെ പെനാല്‍റ്റി ഗോളിലൂടെ ബയേണ്‍ ആണ് ആദ്യം ലീഡെടുത്തത്. എന്നാല്‍ മിനിറ്റുകള്‍ക്കുള്ളില്‍ ക്രിസ്റ്റ്യാനോയിലൂടെ തിരിച്ചടിച്ച റയല്‍ സൂപ്പര്‍ താരത്തിന്റെ രണ്ടാം ഗോളിലൂടെ വിജയമുറപ്പിക്കുകയാരുന്നു. ഇനി രണ്ടാം പാദത്തില്‍ സ്വന്തം മൈതാനത്ത് ബൂട്ട് കെട്ടുമ്പോള്‍ രണ്ട് എവേ ഗോളിന്റെ ആധിപത്യവും റയലിന് മുന്‍ തൂക്കം നല്‍കുന്നു. മൂന്ന് ഗോളിന്റെയെങ്കിലും വ്യത്യാസത്തില്‍ ജയിച്ചാലെ ജര്‍മ്മന്‍ ടീമിന് സെമി സ്വപ്നം കാണാന്‍ കഴിയു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here