ഭാര്യയ്‌ക്കൊപ്പമുള്ള കിടപ്പറ ദൃശ്യങ്ങള്‍ വിറ്റ് കാശാക്കി; കൈമാറിയത് ഓണ്‍ലൈന്‍ അശ്ലീല വെബ്‌സൈറ്റുകള്‍ക്ക്; തൃശൂര്‍ സ്വദേശിയടക്കം രണ്ടു പേര്‍ അറസ്റ്റില്‍

തൃശൂര്‍ : ഭാര്യയോടൊപ്പമുളള കിടപ്പറ രംഗങ്ങള്‍ വിറ്റുകാശാക്കിയ യുവാവ് പിടിയിലായി. ഹൈദരാബാദ് സ്വദേശിയായ 33 വയസുകാരനാണ് പ്രതി. സോഫ്റ്റ് വെയര്‍ എന്‍ജിനീയറായ ഇയാള്‍ ഭാര്യയറിയാതെ കിടപ്പറ രംഗങ്ങള്‍ പകര്‍ത്തുകയും വെബ് സൈറ്റുകള്‍ക്ക് കൈമാറുകയും ചെയ്തു.

2016 നവംബര്‍ മാസത്തിലാണ് സൈബര്‍ ക്രൈം വിഭാഗത്തിന് യുവാവിന്റെ ഭാര്യയുടെ പരാതി ലഭിക്കുന്നത്. തന്റെ അശ്ലീല ചിത്രങ്ങള്‍ ചില വെബ്‌സൈറ്റുകളില്‍ പ്രചരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് യുവതി പരാതി നല്‍കിയത്. യുവതിയും സോഫ്റ്റ് വെയര്‍ എന്‍ജിനീയറാണ്.

പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ അന്വേഷണത്തില്‍ ദൃശ്യങ്ങള്‍ അപ്‌ലോഡ് ചെയ്ത കമ്പ്യൂട്ടറുകളുടെ ഐപി അഡ്രസ് കണ്ടെത്താനായി. ഐപി അഡ്രസ് പിന്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് യുവാവ് കുടുങ്ങിയത്. ഇയാളുടെ ഇമെയില്‍, ബാങ്ക് ഇടപാടുകള്‍, സോഷ്യല്‍ മീഡിയ ഇടപെടലുകള്‍ തുടങ്ങിയവ പരിശോധിച്ചപ്പോള്‍ പോലീസിന് കൂടുതല്‍ തെളിവുകള്‍ ലഭ്യമായി.

യുവതിയുമായി ബന്ധപ്പെടുന്നതിന്റെ ദൃശ്യങ്ങള്‍ ഇയാള്‍ ലൈവ് സ്ട്രീമിങ്ങിലൂടെയും പുറത്തു വിട്ടിരുന്നു. ലാപ്‌ടോപ്പ് വഴി തന്റെ മുഖം വ്യക്തമാകാത്ത തരത്തിലായിരുന്നു ദൃശ്യങ്ങള്‍ പകര്‍ത്തിയിരുന്നത്. പിന്നീട് ദൃശ്യങ്ങള്‍ തൃശൂര്‍ സ്വദേശിയായ യുവാവിന്റെ സഹായത്തോടെ വെബ് സൈറ്റുകള്‍ക്ക് കൈമാറുകയായിരുന്നു. ഇയാളും കസ്റ്റഡിയിലായിട്ടുണ്ട്.

ചോദ്യം ചെയ്യലില്‍ ഭര്‍ത്താവ് കുറ്റം സമ്മതിച്ചു. സ്ത്രീകളെ അപമാനിക്കല്‍, അശ്ലീല ദൃശ്യങ്ങള്‍ പ്രചരിപ്പിക്കല്‍, വ്യക്തികളുടെ സ്വകാര്യതയ്ക്ക് ഭംഗം വരുത്തല്‍ തുടങ്ങിയ കുറ്റങ്ങളാണ് ഇയാള്‍ക്കെതിരെ ചുമത്തിയത്. പരാതിക്കാരിയായ ഭാര്യയുടെ അഭ്യര്‍ഥന മാനിച്ചാണ് വ്യക്തിഗത വിവരങ്ങള്‍ വെളിപ്പെടുത്താത്തതെന്ന് സൈബര്‍ ക്രൈം വിഭാഗം അസിസ്റ്റന്റ് പോലീസ് കമ്മീഷണര്‍ എസ് ജയറാം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News