‘സചിന്‍, എ ബില്യണ്‍ ഡ്രീംസ്’ ട്രെയിലറെത്തി; സചിന്റെ ജീവിത മുഹൂര്‍ത്തങ്ങള്‍ പ്രമേയം; റിലീസ് മെയ് 26ന്

മുംബൈ : സചിന്‍ ടെന്‍ഡുല്‍ക്കറുടെ ജീവിതം പ്രമേയമാകുന്ന ചലച്ചിത്രം ‘സചിന്‍, എ ബില്യണ്‍ ഡ്രീംസ്’ ട്രെയിലറെത്തി. സചിന്റെ ജീവിതത്തിലെ രസകരമായ മുഹൂര്‍ത്തങ്ങള്‍ ട്രെയിലറിലുണ്ട്. ആരാധകരുടെ ദൈവമായി മാറുന്ന സചിനെയും ട്രെയിലറിലൂടെ അവതരിപ്പിക്കുന്നു. മൈതാനങ്ങളെ ത്രസിപ്പിച്ചിച്ച സച്ചിന്‍.. സച്ചിന്‍.. ആരവവും ട്രെയിലറിലുണ്ട്.

ബ്രിട്ടീഷ് ഡോക്യുമെന്ററി സംവിധായകന്‍ ജെയിംസ് എര്‍സ്‌കിന്‍ ആണ് ചിത്രം സംവിധാനം ചെയ്തത്. എആര്‍ റഹ്മാനാണ് ചിത്രത്തിന് സംഗീതമൊരുക്കിയത്. ചിത്രം അടുത്ത മാസം 26ന് പുറത്തിറങ്ങും.

‘സചിന്‍, എ ബില്യണ്‍ ഡ്രീംസ്’ ട്രെയിലര്‍ കാണാം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News