വേനലിലും വര്‍ണ വിസ്മയം തീര്‍ത്ത് തേക്കടി പുഷ്പമേള

ഇടുക്കി: കടുത്ത വേനലില്‍ വര്‍ണ വിസ്മയം തീര്‍ത്ത് പതിനൊന്നാമത് തേക്കടി പുഷ്പമേള. തേക്കടി അഗ്രി ഹോര്‍ട്ടികള്‍ച്ചര്‍ സൊസൈറ്റിയും, മണ്ണാറത്തറയില്‍ ഗാര്‍ഡന്‍സും, കുമളി ഗ്രാമ ഗ്രാമ പഞ്ചായത്തിന്റെയും സംയുക്ത ആഭിമുഖ്യത്തിലാണ് മേള സംഘടിപ്പിക്കുന്നത്.

കുമളി തേക്കടി റോഡില്‍ കല്ലറയ്ക്കല്‍ ഗ്രൗണ്ടില്‍ ഇരുപതിനായിരത്തോളം ചതുരശ്ര അടി സ്ഥലത്താണ് പുഷ്പഫല സസ്യങ്ങളുടെ പ്രദര്‍ശനം സംഘടിപ്പിച്ചിരിക്കുന്നത്. വിവിധ രൂപത്തിലും, വര്‍ണ്ണങ്ങളിലും ക്രമീകരിച്ചിരിക്കുന്ന പൂക്കളുടെ അഴക് കാണികളെ ഏറെ ആകര്‍ഷിക്കുന്നു.

flower-show-2

മേളയോടൊപ്പം കാര്‍ഷിക വിള പ്രദര്‍ശനം, ഫോട്ടോ പ്രദര്‍ശനം, തൊണ്ണൂറോളം സ്റ്റാളുകളുടെ പ്രദര്‍ശന, വിപണന സ്റ്റാളുകളും മേള നഗരിയില്‍ ക്രമീകരിച്ചിരിക്കുന്നു. കുട്ടികളെ ആകര്‍ഷിക്കാന്‍ വിവിധ റൈഡുകളും പ്രവര്‍ത്തന സജമായി. തേക്കടിയിലെത്തുന്ന വിനോദ സഞ്ചാരികള്‍ മേള നഗരിയിലേയ്ക്ക് ഒഴുകി എത്തുന്നു.

വിനോദ സഞ്ചാരികള്‍ക്കൊപ്പം തദ്ദേശീയരായ സാധാരണക്കാരും അവധിക്കാലം ആഘോഷിക്കാന്‍ എത്തുന്നു. മേളയോട് അനുബന്ധിച്ച് കുട്ടികള്‍ക്കും വീട്ടമ്മമാര്‍ക്കും വിവിധ മത്സരങ്ങള്‍, സെമിനാറുകള്‍, ഭക്ഷ്യ മേള എന്നിവയ്ക്കു പുറമെ എല്ലാ ദിവസവും വൈകുന്നേരം കലാപരിപാടിയും അരങ്ങേറും. ഒരാള്‍ക്ക് പ്രവേശന ഫീസ് 40 രൂപയാണ് മേള നഗറില്‍ കടക്കാന്‍. പന്ത്രണ്ട് വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് സൗജന്യ പ്രവേശനവും അനുവദിച്ചിരിക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News