തേക്കടി വനത്തില്‍ തേന്‍ ശേഖരിക്കാന്‍ പോയ യുവാവിന് നേരെ കരടിയുടെ ആക്രമണം

ഇടുക്കി: തേക്കടി വനത്തില്‍ തേന്‍ ശേഖരിക്കാന്‍ പോയ ആദിവാസി യുവാവിന് കരടിയുടെ ആക്രമണത്തില്‍ ഗുരുതര പരുക്ക്. കുമളി പളിയക്കുടി സ്വദേശി അര്‍ജ്ജുനെയാണ് പരുക്കുകളോടെ കട്ടപ്പന സെന്റ് ജോണ്‍സ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ഉച്ചക്ക് 12 മണിയോടെയാണ് സംഭവം. തേക്കടി വനത്തിനുള്ളില്‍ നെല്ലിക്കാം പെട്ടിക്ക് സമീപം ആന ചത്ത ഓളി ഭാഗത്ത് വച്ചാണ് കരടിയുടെ ആക്രമണം. രാവിലെ തേന്‍ ശേഖരിക്കുന്നതിനായാണ് അര്‍ജ്ജുനും കൂട്ടുകാരനും കാടിനുള്ളി പോയത്. തേന്‍ ശേഖരിച്ച് മടങ്ങുമ്പോഴാണ് അപ്രതീക്ഷിതമായി കരടിയുടെ ആക്രമണമുണ്ടായത്.

രണ്ട് കരടികള്‍ ഉണ്ടായിരുന്നതായും വിവരമുണ്ട്. തുടര്‍ന്ന് വനം വകുപ്പില്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് സ്പീഡ് ബോട്ടില്‍ തേക്കടിയിലെത്തിച്ച് പ്രഥമ ശുശ്രൂഷ നല്‍കി. തലക്കും കൈക്കും ഗുരുതരമായി പരുക്കേറ്റ ഇയാളെ കടപ്പന സെന്റ് ജോണ്‍സ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News