ഉത്തപ്പയുടെ തകര്‍പ്പന്‍ പ്രകടനത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് ജയം; സണ്‍റൈസേഴ്‌സിനെ തകര്‍ത്തത് 17 റണ്‍സിന്; പോയിന്റ് പട്ടികയില്‍ കൊല്‍ക്കത്ത ഒന്നാമത്

റോബിന്‍ ഉത്തപ്പയുടെ തകര്‍പ്പന്‍ പ്രകടനത്തിലൂടെ സണ്‍റൈസേഴ്‌സ് ഹൈദരബാദിനെതിരെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 17 റണ്‍സ് വിജയം. കൊല്‍ക്കത്തയുടെ 173 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന സണ്‍റൈസേഴ്‌സിന് നിശ്ചിത ഓവറില്‍ ആറു വിക്കറ്റിന് 155 റണ്‍സ് എടുക്കാനേ സാധിച്ചുള്ളു.

ഉത്തപ്പയുടെ ബാറ്റിംഗാണ് കൊല്‍ക്കത്തയ്ക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. 39 പന്തില്‍ 68 റണ്‍സാണ് ഉത്തപ്പ നേടിയത്. തുടര്‍ച്ചയായ രണ്ടാം വിജയത്തോടെ കൊല്‍ക്കത്ത പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്തി. രണ്ട് വിജയവുമായി നാല് പോയിന്റുള്ള ഹൈദരാബാദ് മൂന്നാം സ്ഥാനത്താണ്.

ഡേവിഡ് വാര്‍ണര്‍ 26ഉം ശിഖര്‍ ധവാന്‍ 23ഉം റണ്‍സ് നേടിയെങ്കിലും പിന്നിലെ എത്തിയവര്‍ക്ക് മികച്ച പ്രകടനം കാഴ്ച വയ്ക്കാന്‍ സാധിച്ചില്ല.

സ്‌കോര്‍: കൊല്‍ക്കത്ത 20 ഓവറില്‍ ആറിന് 172, ഹൈദരാബാദ് 20 ഓവറില്‍ ആറിന് 155.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News