ബാങ്ക് ലോണ്‍, പരസ്യകോളുകള്‍ ശല്യമാകാറുണ്ടോ? തടയാന്‍ വഴിയുണ്ട്

നമ്മള്‍ ഡ്രൈവിംഗിലോ സമയമില്ലാതെ തിടുക്കത്തില്‍ എങ്ങോട്ടെങ്കിലും ഇറങ്ങാന്‍ പോകുമ്പോഴാ ആയിരിക്കും. ബാങ്ക് ലോണ്‍ വേണോ എന്ന ഫോണ്‍വിളി. അത്യാവശ്യമായി ആരോടെങ്കിലുമോ പൊതുവേദിയിലോ സംസാരിച്ചുകൊണ്ട് നില്‍ക്കുമ്പോഴായിരിക്കും പോക്കറ്റിലുള്ള ഫോണിനെ കിടുകിടാ വിറപ്പിച്ചുകൊണ്ട് പരസ്യം പറഞ്ഞുകൊണ്ടുള്ള പോണ്‍ സന്ദേശം. എന്നാല്‍ ഇത്തരം സ്പാം കോളുകളില്‍നിന്ന് ഒരുപരിധി വരെ ഇനി രക്ഷനേടാം. എങ്ങനെയെന്നല്ലേ.

അതിനാണ് ട്രായിയുടെ National Do Not Call Regitsry. http://ncctprai.gov.in. ഈ വിലാസത്തില്‍ ചെന്നാല്‍ ഇതില്‍ എങ്ങനെ രജിസ്റ്റര്‍ ചെയ്യാം എന്നതിനെക്കുറിച്ച് വിവരം ലഭിക്കും. ഒരോ ടെക്സ്റ്റ് സന്ദേശം അയക്കുക മാത്രമേ വേണ്ടൂ. ഇതില്‍ രജിസ്റ്റര്‍ ചെയ്യുമ്പോള്‍ ടെലിമാര്‍ക്കറ്റര്‍മാര്‍ നിങ്ങളെ ഒരിക്കലും ബുദ്ധിമുട്ടിക്കില്ല. ഇവിടെ നിങ്ങള്‍ രജിസ്റ്റര്‍ ചെയ്യുമ്പോള്‍ ഇനി ബാങ്ക് പരസ്യവിളികള്‍/സന്ദേശങ്ങള്‍ എന്നിവ മാത്രം ലഭിക്കാനുള്ള തരത്തിലും ബ്ലോക്ക് ചെയ്യാം. ഇനി ബാങ്ക് അല്ല, റിയല്‍ എസ്റ്റേറ്റ് മാത്രം എങ്കില്‍ ആ രീതിയിലും പറ്റും.

ഇതൊന്നും കൂടാതെ പരസ്യകോളുകളും സന്ദേശങ്ങളും രാവിലെ ഒമ്പതിനും രാത്രി ഒമ്പതിനും ഇടയില്‍ മാത്രം അയക്കാനും നിയമമുണ്ട്. രജിസ്റ്റര്‍ ചെയ്തശേഷവും ഇത്തരം സ്പാം കോളുകളും, എസ്എംഎസും ഒക്കെ വന്നാല്‍ എന്തുചെയ്യും എന്നാണോ? നിങ്ങളുടെ സേവനദാതാവിന്റെ വെബ്‌സൈറ്റ് വഴിയോ, മുകളില്‍പ്പറഞ്ഞ വെബ്‌സൈറ്റ് വഴിയോ പരാതിപ്പെടാം. പരാതിപ്പെട്ടാല്‍ സന്ദേശം അയച്ച വ്യക്തിയുടെ നമ്പര്‍ ബ്ലോക്ക് ചെയ്യുകവരെ ചെയ്യുകയും പിഴ ചുമത്തുകയുമൊക്കെ ചെയ്യാന്‍ ഇടയുണ്ട്.

ഇനി നിങ്ങള്‍ ഒരു ടെലിമാര്‍ക്കറ്റര്‍ ആണെങ്കില്‍ ഈ സേവനത്തില്‍ രജിസ്റ്റര്‍ചെയ്യുകയും ഇതില്‍ രജിസ്റ്റര്‍ ചെയ്ത ഉപയോക്താക്കളെ ബുദ്ധിമുട്ടിക്കാതിരിക്കുകയും വേണം. ഉപദ്രവം എന്നു തോന്നിക്കുന്ന ഇത്തരം കോളുകളെ പരാതി കൊടുത്ത് ഒഴിവാക്കിയാല്‍, നിങ്ങളെപ്പോലെ പലരെയും ഇത്തരക്കാരില്‍ നിന്ന് നിങ്ങള്‍ രക്ഷിക്കുകയാണ്. ഇങ്ങനെ സ്പാം വിളിക്കാര്‍ക്കെതിരെ പരാതിപ്പെടല്‍ ഒരു സാമൂഹ്യസേവനമാണെന്ന് പറയുന്നതില്‍ തെറ്റില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here