മക്കയില്‍ വച്ച് തനിക്ക് നേരെ ലൈംഗികാതിക്രമണമുണ്ടായെന്ന് ബിഗ് ബോസ് മുന്‍ മത്സരാര്‍ഥിയും മോഡലുമായ സോഫിയ ഹയാത്. ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയാണ് താന്‍ നേരിട്ട ദുരനുഭവത്തെക്കുറിച്ച് സോഫിയ വെളിപ്പെടുത്തന്നത്.
ഉംറയില്‍ പങ്കെടുക്കാന്‍ പ്രതിശ്രുതവരന് വഌദിനൊപ്പമാണ് സോഫിയ മക്കയില്‍ എത്തിയത്. ഇതിനിടെ ആള്‍ക്കുട്ടത്തില്‍ വച്ച് ഒരാള്‍ തന്നോട് മോശമായി പെരുമാറുകയായിരുന്നെന്ന് സോഫിയ പറയുന്നു. സംഭവം കണ്ടുനിന്ന മറ്റു ചില പുരുഷന്മാര് തന്റെ രക്ഷയ്ക്കെത്തിയെന്നും സോഫിയ വീഡിയോയില്‍ പറയുന്നു.
‘ഇസ്ലാം സ്ത്രീകളെ ബഹുമാനിക്കാനാണ് പഠിപ്പിക്കുന്നത്. അതുകൊണ്ടാണ് ഞാന്‍ ഇസ്ലാമിനെ ഇത്രയേറെ സ്നേഹിക്കുന്നത്. രണ്ടാം വട്ടമാണ് ഞാന്‍ ഉംറയില്‍ പങ്കെടുക്കുന്നത്. തിരക്കിനിടയില്‍ വച്ചാണ് ഒരാള്‍ എന്നോട് മോശമായ രീതിയില്‍ പെരുമാറിയത്. പ്രതികരിക്കാന്‍ ശ്രമിക്കുന്നതിനിടെ അയാള്‍ കൂടുതല്‍ അടുത്തു വന്നു. ഇതോടെ ഞാന്‍ ഭയന്ന് ബഹളം വയ്ക്കുകയും മറ്റുള്ളവര്‍ രക്ഷയ്ക്ക് എത്തുകയുമായിരുന്നു.’-സോഫിയ പറയുന്നു.
അള്ളാഹുവിന്റെ ഭൂമിയില്‍ ഇത്തരത്തിലുള്ള കാര്യങ്ങള്‍ നടക്കാതിരിക്കട്ടെയെന്നും സോഫിയ വീഡിയോയില്‍ പറയുന്നു.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here